തുണിയില്ലാതെ പ്രത്യക്ഷപ്പെടും, സ്ത്രീകളോട് അതിക്രമം; നാട് വിറപ്പിച്ച ബ്ലാക്ക്മാനെ സാഹസികമായി പിടികൂടി

498

ശനി പുലർച്ചെയാണ് കസബ പൊലീസ് നാടിനെ വിറപ്പിച്ച പ്രതിയെ സാഹസികമായി പിടികൂടുന്നത്. രാത്രി കാലങ്ങളിൽ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗീക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഊർജിതമായ തിരച്ചിലിലായിരുന്നു.

വിവസ്ത്രനായാണ് പ്രതി നഗരത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. കോവിഡ് ഇളവിൽ ജയിൽ മോചിതൻ ആണ് പ്രതി കണ്ണൂർ സ്വദേശിയാണ്. മുഹമ്മദ് അജ്മൽ എന്നാണ് പേര്. കൊയിലാണ്ടിയിൽ നടന്ന ഒരു പീഡന കേസിൽ പ്രതി ആയിരുന്നു ഇയാൾ. ഇതിൽ ശിക്ഷ അനുഭവിച്ചു വരുന്ന സമയത്താണ് ഇളവ് ലഭിച്ചു പുറത്തു വന്നത്. സിസിടിവി ദൃശ്യങ്ങളിൽ അത് വ്യക്തമാണ്.

നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി നഴ്സിന് നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇന്നലെ രാത്രി കല്ലായി റോഡിലെ ഒരു വീട്ടിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത് പുലർച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്സ് പരിസരത്തു വെച്ചാണ് പ്രതിയെ പിടികൂടിയത് കോവിഡ് 19 പശ്ചാത്തലത്തിൽ ജയിൽ മോചിതനായ പ്രതിയുടെ കൈയ്യിൽ നിന്നും 25 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.