23 കാരിയുടെ ചിത്രം കാട്ടി മുപ്പതുകാരനുമായി വിവാഹം ഉറപ്പിച്ചത് ഈ ചേട്ടത്തിയാണ്; പെണ്ണിനെ കണ്ടപ്പോൾ കിളി പോയി വരൻ..!!

587

വാട്ട്സ്ആപ്പ് വഴി പരിജയം ഉണ്ടാക്കി വിവാഹം കഴിക്കാൻ ഒരുങ്ങിയ 30 വയസുള്ള യുവാവിന് കിട്ടിയ പണി ചെറുതൊന്നും അല്ല. 23 വയസ്സ് ഉള്ള പെൺകുട്ടി എന്ന പേരിൽ ആണ് 43 വയസ്സ് ഉള്ള റെജിമോൾ യുവാവും ആണ് സൗഹൃദം ഉണ്ടാക്കിയത്. കണ്ണൂർ തളിപ്പറമ്പ് കൂവേരി കാക്കാമണി വേഗേഷിന് ആണ് കിടിലം പണി കിട്ടിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത റെജിമോളെ ഇന്നലെ വൈകിട്ടോടെ ജാമ്യത്തില്‍ വിട്ടു. സാമ്പത്തികത്തട്ടിപ്പു നടന്നിട്ടില്ലെന്നും ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിനാണ് കേസെന്നു സിഐ ഷിബു പാപ്പച്ചന്‍ പറഞ്ഞു. വാട്സാപ്പില്‍ കണ്ട പെണ്‍കുട്ടി എന്ന നിലയിലാണ് ബന്ധം തുടര്‍ന്നതെന്നും സംസാരത്തിലെ നിഷ്‌കളങ്കത മൂലമാണ് ഇഷ്ടപ്പെട്ടതെന്നും വിഗേഷ് പറഞ്ഞു. റെജിമോള്‍ വിവാഹിതയാണ്. ആറ് മാസമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. തുടര്‍ച്ചയായി ഫോണ്‍ ചെയ്ത് വരികയായിരുന്നു ഇരുവരും.

ഒടുവില്‍ വിവാഹിതരാകാന്‍ ഇരുവരും നിശ്ചയിച്ചു. തുടര്‍ന്ന് നാളെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ ആശാ വര്‍ക്കറായി ജോലി ചെയ്യുകയാണ് റെജിമോള്‍. അയൽവാസിയായ പെൺകുട്ടിയുടെ ചിത്രം ആണ് യുവതി യുവാവിനെ വലയിൽ ആക്കാൻ ഉപയോഗിച്ചത്. ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിൽ ആകുകയും തുടർന്ന് വിവാഹം നിശ്ചയിക്കുകയും ആയിരുന്നു. ഇതോടെ വിവാഹം ഉറപ്പിക്കുന്നതിനായി വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണനും സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും കഴിഞ്ഞ മാസം 27 ന് തിരുവാര്‍പ്പിലെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു.

എന്നാല്‍ ബുദ്ധിപൂര്‍വ്വം ഇവര്‍ വീട്ടിലേക്ക് വരുന്നത് വീട്ടമ്മ തടഞ്ഞു. ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ എത്തിയാല്‍ മതിയെന്നും വിഗേഷിന്റെ ബന്ധുക്കളെ വീട്ടമ്മ അറിയിച്ചു. ഇതിനുസരിച്ച് യുവാവിന്റെ വീട്ടുകാര്‍ ലോഡ്ജില്‍ എത്തി. പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട്ടമ്മയും മറ്റൊരാളും അവിടെ വന്നു.

ഇരു കൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പെണ്കുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താന്‍ കഴിയില്ലെന്നു പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി. 16 ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വിഗേഷിന്റെ വീട്ടില്‍ നടന്നു വരികയായിരുന്നു. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു.

പന്തലും ഇട്ടു. കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ എത്താമെന്നു വീട്ടമ്മ അറിയിച്ചിരുന്നു. എത്താതെ വന്നപ്പോള്‍ വിഗേഷിന്റെ സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും പെണ്‍കുട്ടിയുടെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു.

കഴിഞ്ഞ ബുധനാഴ്ച അവര്‍ കോട്ടയത്ത് എത്തി പെണ്‍കുട്ടിയെ വിളിച്ചു. അമ്മയ്ക്കു ചിക്കന്‍ പോക്‌സാണെന്നും വീട്ടിലേക്കു വരേണ്ടന്നും വീട്ടമ്മ അവരെ അറിയിച്ചു. ഇതോടെ സഹോദരിക്കും ഭര്‍ത്താവിനും സംശയമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.