ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ എന്ന പേരിൽ നടത്തിയ കരുണ മ്യൂസിക് പ്രോഗ്രാമുമായി ബന്ധപ്പെട്ട പണം ഇടപാടിൽ ഉള്ള ക്രമക്കേട് കണ്ടെത്താൻ അന്വേഷണ ഉത്തരവ് ഇട്ടു ക്രൈം ബ്രാഞ്ച്. സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു കരുണ എന്ന മ്യൂസിക് പ്രോഗ്രാം നടന്നത്.
സന്ദീപ് വാര്യരുടെ പരാതിയിൽ കൊച്ചി സിറ്റി പോലീസ് കമ്മിഷ്ണർ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ ആണ് സംഗീത നിശ നടത്തിയത് എന്നായിരുന്നു പരിപാടിയുടെ സംഘടകർ ആയ ആഷിഖ് അബുവും സംഗീത സംവിധായകൻ ബിജിപാലും പറഞ്ഞത്. 2019 നവംബർ 1 നടന്ന പരിപാടിയുടെ പണം മൂന്നും മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം വരാതെ ആയപ്പോൾ ആണ് വിവാദങ്ങൾ തുടങ്ങുന്നത്.
തുടർന്ന് സംഭവം വലിയ വിവാദം ആയതോടെ കഴിഞ്ഞ ദിവസം ആറ് ലക്ഷത്തോളം രൂപ തരാൻ ആഷിക് അബു തയ്യാറിയിരുന്നു. കൂടാതെ വിശദീകരണക്കുറിപ്പുമായി ആഷിഖ് അബു ഫേസ്ബുക്കിൽ കുറിപ്പെഴുതുകയും ചെയ്തിരുന്നു. എന്നാൽ ഹൈബി ഈഡൻ കൂടി രംഗത്തെത്തിയതോടെ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ വൻ പ്രതിരോധത്തിലാവുകയായിരുന്നു.
കൃത്യമായ കണക്കുകളും , ചിലവുകളും വ്യക്തമാക്കാതിരുന്നതോടെയാണ് ആഷിഖ് അബു ഉൾപ്പെടെയുള്ളവർ സംശയത്തിന്റെ നിഴലിലായത്.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…