ലോക്ക് ഡൌൺ ലംഘിച്ചത് പോലീസിൽ അറിയിച്ച നേഴ്‌സിന് ഭീഷണി; ഏഴ് പേർ അറസ്റ്റിൽ..!!

728

ലോകത്തിൽ തന്നെ ഏറ്റവും മികച്ച കൊറോണ പ്രതിരോധ പദ്ധതി നടപ്പിൽ ആക്കുന്നത് കേരളം ആണെന്ന് ഇരിക്കെ. ഇത്തരത്തിൽ അതീവ ജാഗ്രതയോടെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയായി ഇപ്പോഴും ഒരു വിഭാഗം ആളുകൾ പ്രവർത്തികയാണ്. അത്തരത്തിൽ ഉള്ള ഒരു വാർത്തയാണ് കാസർഗോഡ് നിന്നും എത്തിയത്.

ലോക്ക് ഡൌൺ ലംഘിച്ചു അമ്പല മൈതാനത്ത് കളിക്കുക ആയിരുന്ന ആളുകളോട് ലോക്ക് ഡൌൺ ആണെന്ന് ഉപദേശം നൽകിയ നേഴ്‌സിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആണ് അറസ്റ്റ് ഉണ്ടായത്. ലോക്ക് ഡൌൺ ചട്ടം ലംഘിച്ചവരുടെ വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിന്റെ പ്രതികാര നടപടി ആയിരുന്നു ഭീഷണി. ബേക്കൽ തമ്പുരാൻ വളപ്പ് സ്വദേശിയായ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ പരാതിയിലാണ് നടപടി.

നാട്ടുകാരായ രാജൻ സുമേഷ് സുഹേഷ് അഭീഷ് ഹരി കൃപേഷ് ഹരി.വി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോക്ഡൗൺ ലംഘിച്ച് കൂട്ടം കൂടി നിൽക്കുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തവരോട് ഇത് പാടില്ലെന്നായിരുന്നു ആദ്യ ദിവസം യുവതി അഭ്യർഥിച്ചത്. എന്നാൽ തുടർ ദിവസങ്ങളിലും ആവർത്തിച്ചതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി കളിക്കാരെ വിരട്ടിയോടിച്ചെങ്കിലും പിന്നീടുള്ള നാല് ദിവസം ഒരു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി.

ആദ്യം സ്വമേധയാ കേസ് എടുത്ത പോലീസ് തുടർന്ന് യുവതി നൽകിയ പരാതിയിൽ കൂടി കേസ് എടുക്കുക ആയിരുന്നു. യുവതി തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ കാരണം ഇവർ ആയിരിക്കും എന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റും ആയി എത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാനായി… ജോയിൻ – The Complete News Portal
https://t.me/onlinemalayali