ആ സംഭവത്തിന് ശേഷം ഞാൻ ഇന്നുവരെ കുഞ്ചാക്കോ ബോബനുമായി മിണ്ടിയിട്ടില്ല; നടിയുടെ വെളിപ്പെടുത്തൽ..!!

1154

ആ സംഭവത്തിന് ശേഷം ഞാൻ ഇന്നുവരെ കുഞ്ചാക്കോ ബോബനുമായി മിണ്ടിയിട്ടില്ല എന്നാണ് മലയാളത്തിൽ ഒട്ടേറെ ചെറിയ വേഷങ്ങൾ ചെയ്യുകയും അവതാരകയായി തിളങ്ങിയിട്ടും ഉള്ള സാന്ദ്ര പറയുന്നു. ലോഹിതദാസ് സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബനും മീര ജാസ്മിനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് കസ്തൂരിമാൻ.

അതിൽ ചാക്കോച്ചനോട് വൺ സൈഡ് പ്രണയം തോന്നുന്ന ഷീല പോൾ എന്ന കഥാപാത്രം ആയി ആണ് സാന്ദ്ര എത്തിയത്. സീരിയൽ നടിയായും അവതാരകയായും ഒക്കെ താരം തിളങ്ങി എങ്കിൽ കൂടിയും വളരെ കുറച്ചു സിനിമയിൽ മാത്രമേ സാന്ദ്ര അഭിനയിച്ചിട്ടുള്ളൂ. കസ്തൂരിമാൻ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ ഒരു സംഭവത്തെ തുടർന്ന് താൻ കുഞ്ചാക്കോ ബോബനും ആയി പിണങ്ങിയത് എന്നാണ് താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

നിസാര കാര്യങ്ങൾക്ക് പിണങ്ങുന്ന സ്വഭാവം എനിക്ക് ഉണ്ടായിരുന്നു. ചിത്രത്തിൽ ഗാനം ചിത്രീകരണം നടക്കുന്ന സമയത് ചാക്കോച്ചൻ എന്നോട് ചീത്ത പറഞ്ഞു. ദേഷ്യം തോന്നിയ ഞാൻ പിന്നീട് ചാക്കോച്ചനോട് മിണ്ടിയില്ല. ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന സമയത്ത് നേരിൽ കണ്ടിട്ട് പോലും ഞാൻ മിണ്ടിയില്ല.

അതിനു ശേഷം വീണ്ടും മീരയും ചാക്കോച്ചനും ഒന്നിച്ച സ്വപ്നക്കൂട് എന്ന ചിത്രത്തിലും എനിക്ക് വേഷം ഉണ്ടായിരുന്നു. അന്നും ചാക്കോച്ചനോട് മിണ്ടാതെ ജാഡ കാണിച്ചു ഞാൻ ഇരുന്നു. എന്നാൽ ഇപ്പോൾ ആ സംഭവത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഞാൻ എത്ര സില്ലി ആയിരുന്നു എന്ന് ആലോചിച്ചു പോകുകയാണ്.