കട്ടൻ ചായ ആളൊരു നിസാരക്കാരൻ അല്ല; അറിയാൻ ചില ഗുണങ്ങൾ..!!

575

കട്ടൻ ചായ കുടുക്കുന്നവർ നമുക്കിടയിൽ ഇഷ്ടം പോലെ ആളുകൾ ഉണ്ട്. എന്നാൽ കട്ടൻ ചായ കുടിക്കാൻ മാത്രമല്ല ചില പൊടികൈകൾ ചെയ്യാനും ഉപയോഗിക്കുന്നു. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് കട്ടൻ ചായയിൽ പഞ്ചസാര ഇടാതെ ഉപയോഗിക്കുക എന്നുള്ളത് ആണ്.

അപ്പോൾ അതിൽ ആദ്യത്തേത് നമ്മുടെ കണ്ണാടിയുടെമേൽ എല്ലാം അഴുക്കും പാടുകളും ഒക്കെ പറ്റിപിടിച്ചിരിക്കുന്നുണ്ടെങ്കിൽ കട്ടൻചായയിൽ ഒരു തുണിയിൽ മുക്കി പിഴിഞ്ഞ് ചെറിയൊരു നനവോടെ കണ്ണാടിയുടെ മേൽ എല്ലാവടെയും ഒന്നു തുടച്ചു കൊടുക്കാം, അതിനുശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്തു കഴിഞ്ഞ് വേറൊരു തുണികൊണ്ട് വെറുതെ ഒന്നു തുടച്ചു എടുത്താൽ തന്നെ മറ്റെന്തു കൊണ്ട് തുടക്കുന്നതിലും നല്ല ക്ലീനായി ഗ്ലാസ് കിട്ടുന്നതാണ്.

അതുപോലെ നമ്മുടെ വീടുകളിൽ ഉള്ള മരത്തിൻറെ സാധനങ്ങൾ അതായത് ഫർണിച്ചറുകളും മറ്റും വൃത്തിയാക്കണം എങ്കിൽ കട്ടൻ ചായയിൽ മുക്കി ചെറുതായൊന്ന് പിഴിഞ്ഞ് അതിൽ മേൽ തുടച്ചാൽ മതിയാകും, പക്ഷേ യാതൊരു കാരണവശാലും പോളിഷ് ചെയ്യാത്ത അഥവാ പെയിൻറ് ചെയ്യാത്ത മരത്തിന്മേൽ ഇതുകൊണ്ട് തുടയ്ക്കേരുത്.

ഇനി കുക്കറും മറ്റും അതുപോലെയുള്ള സാധനങ്ങളൊക്കെ അടിയിൽ പിടിച്ച് കരിഞ്ഞു പോയിട്ടുണ്ടെങ്കിൽ വലിയ പ്രയാസമില്ലാതെ തന്നെ അത് മാറ്റാൻ വേണ്ടി ആ പാത്രത്തിനുള്ളിൽ പകുതിയോളം വെള്ളം ഒഴിച്ചു കൊടുക്കാം, എന്നിട്ട് അതിലേക്ക് അല്പം ചായപ്പൊടി ഇട്ടുകൊടുത്തു അടുപ്പത്തുവച്ച് നല്ലപോലെ വെട്ടി തിളപ്പിക്കുക അതിനുശേഷം സ്റ്റൗ ഓഫ് ചെയ്തു, ഈ തിളപ്പിച്ചത് ചൂടാറാൻ വേണ്ടി വെക്കാം, എന്നിട്ട് രണ്ടു മൂന്നു തവണ ഡിഷ് വാഷ് ഇട്ടു ഒന്ന് ആ പാത്രം ഉരച്ചു കഴുകിയാൽ എല്ലാ കരിയും കറയും പോയി കിട്ടും.

Facebook Notice for EU! You need to login to view and post FB Comments!