താനുമായുള്ള അവിഹിത ബന്ധം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണി; കാമുകന് മോഷ്ടിക്കാൻ സ്വന്തം വീട് തുറന്നു കൊടുത്ത വീട്ടമ്മ; പോലീസ് പൊക്കിയത് ഇങ്ങനെ..!!

2029

സ്വന്തം വീട്ടിൽ നിന്നും മോഷ്ടിക്കാൻ താനുമായി വേഴ്ച നടത്തുന്ന രഹസ്യ കാമുകന് അവസരം ഒരുക്കി നൽകിയ വീട്ടമ്മ പോലീസ് പിടിയിൽ. വിതുര മരുതാമല അടിപ്പറമ്പ് റാണി ഭവനിൽ ജോസെഫിന്റെ ഭാര്യ കവിതയെ ആണ് പോലീസ് പിടികൂടിയത്. കിടപ്പു മുറിയിൽ നിന്നും 25 പവൻ സ്വർണ്ണം മോഷ്ടിക്കാൻ കാമുകന് കവിത അവസരം ഉണ്ടാക്കി നൽകുക ആയിരുന്നു. സ്വർണം മോഷ്ടിച്ച കേസിൽ ഉഴമലയ്ക്കൽ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനിൽ രാജേഷാണ് പിടിയിലായത്.

സംഭവ ദിവസം കവിതയും ഭർത്താവും പുറത്ത് പോയപ്പോഴാണ് കിടപ്പുമുറിയിലെ രഹസ്യ അറയിൽ നിന്നും സ്വർണം മോഷണം പോയത് തുടർന്ന് ഇരുവരും പോലീസിൽ പരാതി നൽകുകയും പിന്നീട് സംശയം തോന്നിയ പോലീസ് കവിതയെ ചോദ്യം ചെയ്തപ്പോഴാണ് മോക്ഷണത്തിന് പിന്നിലെ കഥ ഭർത്താവ് അടക്കുമുള്ളവർ അറിയുന്നത്. സ്ഥിരമായി രാജേഷുമായി സമ്പർക്കം പുലർത്തുന്ന കവിത ഭർത്താവ് അറിയാതെ പണം ഇടക്ക് ഇയാൾക്ക് കൊടുക്കുമായിരുന്നു.

ഇരുവരും തമ്മിലുള്ള ബന്ധം ഭർത്താവ് അറിയാതെ ഇരിക്കാൻ കാർ വാങ്ങാൻ പണം തരണമെന്നും അല്ലാത്ത പക്ഷം ബന്ധം ഭർത്താവിനെ അറിയിക്കുമെന്ന് രാജേഷ് പറഞ്ഞതിനെ തുടർന്നാണ് സ്വർണം നൽകാൻ കവിത തയാറായത്. ഭർത്താവിന് ഒപ്പം പുറത്ത് പോയ ദിവസം പിൻഭാഗത്തെ വാതിൽ രാജേഷിന് കയറി വരാൻ വേണ്ടി കവിത തുറന്നിടുകയായായിരുന്നു.

നിരവധി കേസുകളിൽ പ്രതിയായ ഇയാൾ സ്വർണം രണ്ട് ബാങ്കുകളിൽ പണയം വെയ്ക്കുകയും ആ പണത്തിന് കാർ വാങ്ങുകയും ചെയ്യുകയായിരുന്നു. വിതുര സി എ എസ് ശ്രീജിത്തിത്തിന്റെ നേതൃത്തിലാണ് അന്വേഷണം നടത്തിയത്.