ദിലീപിന്റെ രണ്ട് ഭാര്യമാര്‍ തമ്മില്‍ നല്ല പൊരുത്തം, ഇരുവരും ജനിച്ച മാസം വരെ ഒന്ന്

1591

കൊച്ചി: നടന്‍ ദിലീപിന്റെ നടി കാവ്യാ മാധവന്റേയും വിവാഹം ഏവരും ആകാംഷയോടെ കാത്തിരുന്ന ഒന്നാണ്. അതുപോലെത്തന്നെ ആദ്യ ഭാര്യ മഞ്ജു വാര്യരും നിലവിലെ ഭാര്യ കാവ്യാ മാധവനും തമ്മില്‍ നല്ല പൊരുത്തമാണെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. എന്നാല്‍ ഇരുവരുടെയും ജീവിതത്തില്‍ ഉള്ള സാമ്യതകള്‍ ഏവരെയും അമ്പരപ്പിക്കും. ദിലീപിന്റെ രണ്ട് വിവാഹങ്ങള്‍ക്കും രഹസ്യ സ്വഭാവം ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളെ സാക്ഷിയാക്കിയാണ് ദിലീപ് മഞ്ജു വിവാഹം നടന്നത് .അത് പോലെ തന്നെയാണ് ദിലീപിന്റെയും കാവ്യയുടെയും വിവാഹവും. മണിക്കൂറുകള്‍ക്ക് മുമ്പാണ് ലോകം ഇവര്‍ വിവാഹിതരാവുന്ന വാര്‍ത്ത അറിഞ്ഞത്. കാവ്യയുടെയും മഞ്ജുവിന്റെ സിനിമ ജീവിതത്തിലെ ആദ്യ നായകന്‍ ദിലീപ് തന്നെയായിരുന്നു.

സല്ലാപത്തിലൂടെ മഞ്ജുവും ചന്ദ്രനുദിക്കുന്നദിക്കിലൂടെ കാവ്യയും സിനിമ ജീവിതത്തിലെത്തി. രണ്ട് സിനിമകളും ദിലീപിന്റെ കരിയറിലെ നാഴികക്കല്ലായി മാറി. കാവ്യയ്ക്ക് ഇപ്പോള്‍ 32 വയസും മഞ്ജുവിന് ഇപ്പോള്‍ 38 വയസുമാണ്. ഇരുവരും ജനിച്ചത് ഒരേ മാസമാണ്. മഞ്ജു സെപ്റ്റംബര്‍ 10നും കാവ്യ സെപ്റ്റംബര്‍ 19നും. കാവ്യയുടെയും മഞ്ജുവിന്റെയും പേരിലുണ്ട് ചില സാമ്യതകള്‍.

ഇംഗ്ലീഷില്‍ രണ്ട് നടിമാര്‍ക്കും അഞ്ച് അക്ഷരങ്ങളാണുള്ളത്. ദിലീപിന്റെ ആദ്യ ഹിറ്റ് മീശമാധവനില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേര് മാധവന്‍ എന്നായിരുന്നു.

മഞ്ജുവിന്റെയും കാവ്യയുടെയും അച്ഛന്‍മാരുടെ പേരും മാധവനെന്നാണ്. ഈ സാമ്യതകള്‍ ഇതുവരെ അധികം ആളുകളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് സംശയം
അതേസമയം ജ്യോതിഷത്തില്‍ വലിയ വിശ്വാസമുള്ള ദിലീപ് കാവ്യയെ ഉപേക്ഷിക്കാന്‍ സാധ്യത എന്നും പുതിയ വാര്‍ത്ത .എന്തിനും ഏതിനും ജോത്സ്യന്മാരെ കാണുന്ന ദിലീപ് ജയിലില്‍ പോയത് തന്റെ സമയദോഷമാണെന്നാണ് വിശ്വസിക്കുന്നത്. ജയിലില്‍ നിന്നും വീട്ടിലെത്തിയ ദിലീപ് വീണ്ടും ജോത്സ്യനെ കാണാന്‍ പോയെന്നാണ് പുതിയ വിവരം. എന്നാല്‍ ഇതില്‍ പുതിയ വിവാദം ചികയുകയാണ് പ്രമുഖ സിനിമാ മാസിക.കാവ്യാ മാധവനും ദിലീപ് വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ ഇരുവരുമായി അടുപ്പമുള്ള ജ്യോല്‍സ്യന്‍ ആദ്യം വിവാഹത്തിന് അനുകൂലിച്ചിരുന്നില്ല. ചില ദുര്‍നിമിത്തങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇരുവരും അത് അവഗണിച്ചു എന്നാണ് പറയപ്പെടുന്നത്.

വിവാഹ ശേഷം ഉണ്ടായ സംഭവ വികാസങ്ങള്‍ ജ്യോല്‍സ്യന്റെ വാക്കുകള്‍ ശക്തിപകരുന്നതായി തോന്നുകയാണെന്നാണ് മാസിക പറയുന്നത്. ഈ ദുരിതാവസ്ഥയില്‍ നിന്നും രക്ഷനേടാന്‍ വീണ്ടും ജോത്സ്യന്റെ അടുത്തുപോയ ദിലീപിനെ തളര്‍ത്തുന്ന വാക്കുകളാണ് ജോത്സ്യന്‍ പറഞ്ഞതെന്ന് ദിലീപ് പറയുന്നു. ഇരുവരുടേയും വിവാഹ ജീവിതത്തില്‍ ഒരു മോചനം അത്യാവശ്യമാണ്.

അങ്ങനെ സംഭവിച്ചാല്‍ അത് ദിലീപിന് കേസിന് ഗുണം ചെയ്യുമെന്ന് ജ്യോത്സ്യന്‍ ഉപദേശിച്ചുവെന്നും കേസില്‍ ദിലീപ് രക്ഷപ്പെട്ടുവരുമ്പോള്‍ വീണ്ടും ഇരുവര്‍ക്കും വിവാഹിതരായി ഒരുമിച്ച് ജീവിക്കാമെന്നും ജ്യോല്‍സ്യന്‍ പറഞ്ഞതായി വാരിക വിശദീകരിക്കുന്നു.
ദിലീപിന്റെ മൂന്നാം ഭാര്യയാണ് കാവ്യയെന്നാണ് പ്രചരണങ്ങള്‍. ആദ്യ ബന്ധുവിനേയും പിന്നീട് മഞ്ജു വാര്യരേയും വിവാഹം ചെയ്തു.

ഇതെല്ലാം ചര്‍ച്ചകളും വിവാദങ്ങളുമായി നിറയുമ്പോഴാണ് ജ്യോല്‍സ്യന്റെ പുതിയ പ്രവചനം. പുതിയ തലത്തിലെ ചര്‍ച്ചകള്‍ക്ക് കാര്യങ്ങളെത്തിക്കുന്നവയാണ് ഇത്. അതുകൊണ്ട് തന്നെ തീരുമാനം കരുതലോടെ എടുക്കുമെന്ന സൂചനയാണ് മംഗളം സിനിമയിലുള്ളത്.

നടന്‍ ദിലീപിന്റെ ജാതകവശാല്‍ കണ്ടകശനി തുടങ്ങാന്‍ ഇരിക്കുന്നതേയുള്ളൂ എന്നാണ് പ്രവചനം. ഗ്രഹനില പ്രകാരം ഒക്ടോബര്‍ 26 മുതല്‍ ദീലീപിനും കാവ്യമാധവനും കണ്ടകശനി ആരംഭിക്കുമെന്നും സൂചനയുണ്ട്.

ധനുരാശിയുടെ പതിനൊന്നാം ഭാവത്തില്‍ വ്യാഴം വന്ന് നില്‍ക്കുന്നതിനാല്‍ മൂന്നാം തിയതി ദിലീപിന് അനുകൂലമായിരുന്നുവെന്നും ജ്യോതിഷി വ്യക്തമാക്കിയിരുന്നു. അന്ന് ദിലീപിന് ജാമ്യം ലഭിക്കുമെന്ന് പ്രവചിച്ചതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കണ്ടകശനി ആരംഭിച്ചാല്‍ കഠിനമായ ദിവസങ്ങളാകും ദിലീപിന്റേയും കാവ്യമാധവന്റേയും ജീവിതത്തില്‍ ഉണ്ടാകുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു. ദേവിയുടെ അനുഗ്രഹം ഉള്ളകുടുംബമാണ് ദിലീപിന്റേത്.

സിനിമാരംഗത്തു നിന്നും വ്യക്തിജീവിതത്തിലും ലഭിച്ച വാക് ശാപവും ശത്രുദോഷവും കഠിനമായി ആ കുടുംബത്തെ പിന്തുടരുന്നുണ്ടെന്നും പ്രവചനമുണ്ട്.

ധനുരാശിയില്‍ പൂരാടം നക്ഷത്രത്തില്‍ ജനിച്ച ദിലീപിന് ഇപ്പോള്‍ രാഹു ദശയുടെ അവസാന കാലമാണ്. അതായത്, ഏഴര ശനിയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഇപ്പോള്‍.

ഒക്ടോബര്‍ 25 വരെ ഏഴര ശനിയും 26 മുതല്‍ (തുലാം 9 ന് ലഘ്‌നത്തിലേക്ക് ശനി മാറും) കണ്ടകശനിയും ആരംഭിക്കും. അതാണ് ജാമ്യം ലഭിക്കാന്‍ ഒരു കാരണമായതും.

മിഥുനരാശിയില്‍ തിരുവാതിര നക്ഷത്രത്തിലാണ് കാവ്യമാധവന്റെ ജനനം. തുലാം 9 ന് തന്നെയാണ് കാവ്യയുടെ ജാതകത്തിലും കണ്ടകശനി ആരംഭിക്കുന്നത്. സമാനമായ ജാതകനിലയാണ് ഇരുവര്‍ക്കുമുള്ളതെന്നതും ശ്രദ്ധേയമാണ്.

മാര്‍ച്ച് മാസത്തിന് ശേഷമുള്ള രണ്ട് വര്‍ഷം കാരാഗൃഹ വാസം അടക്കം അനുഭവിക്കാന്‍ ദിലീപിന്റെ ജാതകവശാല്‍ യോഗമുണ്ട്. കാവ്യയ്ക്കും സമാനമായ യോഗമാണ് ഈ കാലങ്ങളില്‍ ഉണ്ടാവുക. താമസിക്കുന്ന വീടിന് വാസ്തു സംബന്ധമായ ദോഷങ്ങളുണ്ട്.

പ്ലാനില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വാസ്തു ദോഷം മാറ്റിയെടുക്കാം എന്നും നിര്‍ദ്ദേശമുണ്ട്. തറവാടുമായി ബന്ധപ്പെട്ട ദോഷങ്ങളും ദിലീപിനെ ബാധിക്കുന്നുണ്ട്. ഇതോടെയാണ് പുതിയ പ്രവചനം ശ്രദ്ധേയമാകുന്നതെന്നും വാരിക സമര്‍ഥിക്കുന്നു.