ആളുകൾ എത്തിയത് മാധവന്റെ ഭാര്യയെ കാണാൻ; തമിഴ്‌നാട്ടിൽ വെച്ചുകിട്ടിയ കിടിലംപണിയേ കുറിച്ച് കാവ്യാ മാധവൻ..!!

568

2013 ലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നത്. സൈമ അവാർഡ് വേദിയിൽ തമിഴ് നടൻ മാധവനും മലയാളികളുടെ പ്രിയ നടി കാവ്യ മാധവനും കണ്ടുമുട്ടിയപ്പോൾ ഉണ്ടായ രസകരമായ അനുഭവം ആണ് വൈറൽ ആകുന്നത്.

ഞാൻ മലയാളത്തിൽ പറയാം അദ്ദേഹത്തിന് മനസിലാക്കാൻ ആരേലും പറഞ്ഞു കൊടുക്കൂ എന്ന് പറഞ്ഞു കൊണ്ടായിരുന്നു കാവ്യ പറയാൻ തുടങ്ങിയത്.

“എന്‍റെ പേര് കാവ്യ മാധവന്‍. ഞാന്‍ അഭിനയിച്ചു തുടങ്ങിയ കാലം. അന്ന് താങ്കള്‍ വലിയ സ്റ്റാര്‍ ആണ്, ഇന്നും അതെ. ഞാന്‍ തമിഴ്നാട്ടില്‍ ഒരു ഷൂട്ടിങ്ങിന് പോയപ്പോള്‍ എന്നെക്കാണാന്‍ ധാരാളം ആളുകള്‍ വരുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു, എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്ത്…

പിന്നീടാണ് മനസ്സിലായത് എനിക്കൊപ്പം ഷൂട്ടിങ്ങിന് ഉണ്ടായിരുന്ന നായകന്‍ ജയസൂര്യ അവിടെയുള്ളവരോടൊക്കെ നടന്‍ മാധവന്റെ ഭാര്യയാണ് ഞാന്‍ എന്ന് പറഞ്ഞിരുന്നുവെന്ന്. അപ്പോഴാണ്‌ പിടികിട്ടിയത് ആളുകൂടിയത് കാവ്യ മാധവനെ കാണാന്‍ അല്ല, മാധവന്റെ ഭാര്യയെ കാണാനായിരുന്നുവെന്ന്”.– കാവ്യ പറഞ്ഞു.