മലയാളത്തിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുള്ള താരമാണ് കാവ്യ മാധവൻ. ഇന്ന് സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും മികച്ച നർത്തകി കൂടിയായ കാവ്യ മാധവൻ. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ അടക്കം എല്ലാവര്ക്കും ഒപ്പം നായികയായി എത്തിയിട്ടുണ്ട്.
എന്നാൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിൽ കൂടി ജയറാമിന്റെ നായികയായി എത്തിയ താരം ആണ് നയൻതാര. എന്നാൽ ഏതാനും ചിത്രങ്ങൾ മലയാളത്തിൽ ചെയ്തതിന് ശേഷം നയൻസ് തമിഴിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ ആയി മാറിയ നയൻസിനെ പണ്ടൊരു സിനിമയിൽ നിന്നും ഒഴുവാക്കിയ കാര്യത്തെ കുറിച്ച് സംവിധായകൻ വിനയൻ പറയുന്നത് ഇങ്ങനെ,
ജയസൂര്യ ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു വിനയന്‍റെ ‘ഊമപെണ്ണിന് ഉരിയാടപയ്യന്‍’. ഊമ വേഷത്തിലാണ് ജയസൂര്യയും നായിക കാവ്യ മാധവനും ചിത്രത്തില്‍ അഭിനയിച്ചത്. ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനിലെ നായിക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍ സ്റ്റാറായ നയന്‍താരയെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് വിനയന്‍ കഥാപാത്രത്തിന് യോജ്യമാകില്ലെന്നു തോന്നിയത് കൊണ്ട് മറ്റൊരു നായികയെ അന്വേഷിച്ചപ്പോള്‍ അത് കാവ്യ മാധവനില്‍ എത്തിയതാണെന്നും വിനയന്‍ പറയുന്നു.
അന്ന് ഡയാന എന്ന പേരുള്ള നയന്‍താര ഊമപെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയുടെ സ്ക്രീന്‍ ടെസ്റ്റില്‍ പങ്കെടുത്തിരുന്നു. പക്ഷെ ഈ കഥാപാത്രം ചെയ്യാന്‍ നയന്‍താരയെ പോലെ ഒരു പുതുമുഖത്തെ പരീക്ഷിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കാവ്യ മാധവന്‍ ചിത്രത്തിലേക്ക് വരികയായിരുന്നു. ഊമപെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലും കാവ്യയാണ് നായികായി അഭിനയിച്ചത്. പ്രതിനായകന്റെ റോളിലെത്തിയ നടന്‍ ഇന്ദ്രജിത്തിന്റെയും അരങ്ങേറ്റ ചിത്രമായിരുന്നു 2002 – വിഷുക്കാലത്ത് സൂപ്പര്‍ ഹിറ്റായ ഈ വിനയന്‍ ചിത്രം.