‘ഭക്തരുടെ നിലവിളി കേൾക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ദൈവം’ കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസർ..!!

694

കാത്തിരിപ്പുകൾക്ക് ഒടുവിൽ കായംകുളം കൊച്ചുണ്ണിയും കൊച്ചുണ്ണിയുടെ പ്രിയ സുഹൃത്ത് ഇത്തിക്കര പക്കിയും എത്തുകയാണ്. മാഹ പ്രളയം കാരണം ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന കായംകുളം കൊച്ചുണ്ണിയുടെ റിലീസ് മാറ്റുകയായിരുന്നു. ഈ മാസം 11ന് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി-മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണിയുടെ പുത്തന്‍ ടീസര്‍ പുറത്തുവിട്ടു. 20 സെക്കന്‍ഡുള്ള ടീസറില്‍ നിവിന്‍പോളിയാണ് നിറഞ്ഞ് നില്‍ക്കുന്നത്. മോഹന്‍ലാല്‍ ഇല്ല എന്ന പ്രത്യേകതയും ടീസറിനുണ്ട്.

കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്.

മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്, കൂടാതെ ഒടിയന്റെ ആദ്യ ട്രൈലെറും അന്ന് തീയറ്ററുകളിൽ ഉണ്ടാവും, അതോടൊപ്പം നിവിൻ പോളിയുടെ ജന്മദിനം കൂടിയാണ് ഒക്ടോബർ 11.