കേരള സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു- മികച്ച നടൻ ഇന്ദ്രൻസ്, മികച്ച നടി പാർവതി

774

കേരള സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ഇന്ദ്രൻസ് മികച്ച നടനായി. അവസാന റൗണ്ടിൽ കടുത്ത മത്സരവുമായി ഫഹദ് ഫാസിലും ഉണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ഫഹദ് മത്സരരംഗത്തുണ്ടായിരുന്നത്.

ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടന്‍ : ഇന്ദ്രന്‍സ് (ആളൊരുക്കം )

മികച്ച നടി : പാര്‍വതി (ടേക്ക് ഓഫ്‌ )

മികച്ച ചിത്രം : ഒറ്റമുറി വെളിച്ചം

മികച്ച സംവിധായാകന്‍ : ലിജോ ജോസ് പെല്ലിശ്ശേരി (ഈ മ യൗ)

മികച്ച കഥാ ചിത്രമായി ഒറ്റ മുറി വെളിച്ചവും മികച്ച സംഗീത സംവിധായകനായി ഗോപി സുന്ദറിനെയും മികച്ച ഗായികയായി സിതാര കൃഷണകുമാറിനെയും, സ്വഭാവ നടനായി അലൻസിയർ ലേ ലോപ്പസിനെയും തിരഞ്ഞെടുത്തു.