നടിയെ ആക്രമിച്ച കേസിൽ ഹാജറായില്ല; കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്..!!

923

കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസിൽ ഹാജർ ആകാതെ ഇരുന്ന നടൻ കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറന്റ് നൽകി. വെള്ളിയാഴ്ച വിസ്താരത്തിനായി കോടതിയില്‍ എത്താതിരുന്നതിലാണ് നടപടി.

ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും കോടതിയില്‍ വരാതിരുന്നതിന് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കോടതി ഹാജർ ആകാൻ ആവശ്യപ്പെട്ടത് ഇന്നലെ ആയിരുന്നു. എന്നാൽ എത്താൻ കഴിയാത്തതിന്റെ കാരണം പോലും കുഞ്ചാക്കോ ബോബൻ അറിയിച്ചിരുന്നില്ല.

കേസിലെ 16 ആം സാക്ഷിയാണ് കുഞ്ചാക്കോ ബോബൻ. വിചാരണയ്ക്ക് സാക്ഷി എത്താതിരുന്നാല്‍ സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണിത്. നെടുമ്പാശ്ശേരി സ്റ്റേഷനില്‍ നിന്നാണ് വാറന്റ് കൈമാറിയത് . മാര്‍ച്ച നാലിന് കോടതിയില്‍ ഹാജരാകണം. അതേസമയം വാറണ്ടില്‍ സ്റ്റഷന്‍ ജാമ്യം അനുവദിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേസ് അന്വേഷണ ഘട്ടത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതെ സമയം നടിയും സംവിധായകയുമായി ഗീതു മോഹൻദാസ് ഇന്നലെ കോടതിയിൽ ഹാജർ ആയി സാക്ഷി മൊഴി നൽകി.

Actor kunchako boban actress attack case kochi.