കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജയിലിൽ ഞരമ്പുകൾ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു..!!

440

മലയാളി മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു എന്ന് റിപ്പോർട്ടുകൾ. കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് ആണ് സംഭവം.

കേസിൽ പിടിയിൽ ആയ സമയത് ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. അന്ന് ഇത് കണക്കിലെടുത്ത് മെഡിക്കല്‍ കോളേജിലെ കൗണ്‍സിലര്‍മാരുടെ സേവനവും തേടിയിരുന്നു. രക്തം വാർന്ന നിലയിൽ ജോളിയെ കണ്ടെത്തിയതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എങ്ങനെയാണ് കൈ മുറിക്കാൻ ഉള്ള ആയുധം ജോളിക്ക് ലഭിച്ചത് എന്ന് ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ചില്ലുകൾ ഉപയോഗിച്ച് ആണെന്ന് ആണ് പ്രാഥമിക നിഗമനം.