മഞ്ഞു വീണ പുലരികൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഞെട്ടിച്ചു കളഞ്ഞത് കോട്ടപ്പാറയിൽ നിന്നുള്ള കാഴ്‌ചയാണ്…

1397

കോതമംഗലത്തു നിന്നും 28 കിലോമീറ്റർ അകലെയുള്ള വണ്ണപ്പുറത്താണ്‌ (ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിന്റെ പരിധിയിൽ വരുന്നത്) കോട്ടപ്പാറ സ്ഥിതി ചെയ്യുന്നത് …
മഞ്ഞു വീണ പുലരികൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഞെട്ടിച്ചു കളഞ്ഞത് കോട്ടപ്പാറയിൽ നിന്നുള്ള കാഴ്‌ചയാണ്..

ഇത് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും കിടു

ഇടുക്കി ജില്ലയിൽ വണ്ണപ്പുറം മുള്ളിരിങ്ങാട് റൂട്ടിൽ ആണ് കോട്ടപ്പാറ എന്ന ഈ view point.

മൂവാറ്റുപുഴയിൽ നിന്ന് 25 km
തൊടുപുഴയിൽ നിന്ന് 20 Km
കോതമംഗലം 28 km

അടുത്തുള്ള രണ്ടു സ്ഥലങ്ങൾ ആണ് മൂവാറ്റുപുഴയും തൊടുപുഴയും. അവിടെ നിന്നുള്ള ദൂരം കൊടുത്തിട്ടുണ്ട്. വണ്ണപ്പുറം എന്ന സ്ഥലത്ത് നിന്ന് മുള്ളിരിങ്ങാട് പോകുന്ന വഴി ഒരു 3 km പോയാൽ മതി. അവിടെ ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും. ഈ കാഴ്ച രാവിലെ മാത്രമേ ഉള്ളൂ, അത് കാണണമെങ്കിൽ രാവിലെ 7 മണിക്ക് മുമ്പ് ചെല്ലണം. വണ്ണപ്പുറം വരെ ബസ് കിട്ടും പക്ഷെ അവിടെ നിന്ന് auto വിളിക്കേണ്ടി വരും. വണ്ണപ്പുറം – മുള്ളിരിങ്ങാട് ടാറിട്ട ബസ് റൂട്ടാണ്. വണ്ടിയേത് വേണമെങ്കിലും അവിടെ വരെ ചെല്ലും. പാർക്കിംഗ് റോഡരുകിൽ ആണെന്ന് മാത്രം. ഇപ്പോൾ കുറച്ചു ആയിട്ട് ഒരുപാട് ആളുകൾ അറിഞ്ഞു വരുന്നുണ്ട്. കോട്ടപ്പാറയിൽ മറ്റ് സൗകര്യങ്ങളോ സുരക്ഷാ ക്രമീകരങ്ങളോ ഒന്നും നിലവിൽ ഇല്ല. വണ്ണപ്പുറം ഒരു ചെറിയ സിറ്റി ആയതിനാൽ അത്യാവശ്യം വാഹന, ഭക്ഷണ സൗകര്യങ്ങൾ അവിടെ ലഭ്യമാണ്.