കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യുന്നില്ല; കാരണം വെളിപ്പെടുത്തി മിഥുൻ മാനുവൽ തോമസ്..!!

539

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കോട്ടയം കുഞ്ഞച്ചൻ 2 ഉപേക്ഷിച്ചതായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. 1990 ൽ മമ്മൂട്ടിയെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം ആണ് കോട്ടയം കുഞ്ഞച്ചൻ. അന്ന് വമ്പൻ വിജയമായ ചിത്രത്തിന് നിരവതി ആരാധകർ ആണ് ഇപ്പോഴും ഉള്ളത്.

ആട് 2 വിജയാഘോഷ വേളയില്‍ വെച്ചായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ വിജയ് ബാബു സിനിമ നിര്‍മ്മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.

ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരക്കഥ പലതവണ പുതുക്കിപണിതിട്ടും തൃപ്തികരമായ നിലയില്‍ എത്തിയില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ യോജിക്കുന്ന തരത്തില്‍ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചതെന്നും സംവിധായകന്‍ അറിയിച്ചു.