ഭാഗികമായി ഇളവുകൾ ആകാം എങ്കിൽ കൂടിയും കേരളത്തിൽ അടച്ചിടൽ 15 വരെ നേടണം എന്നാണ് ആവശ്യം. സംസ്ഥാനത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചു ഇളവ് അനുവദിക്കാനാകണമെന്ന ഉപാധിയോടെ അടച്ചിടൽ നീട്ടണം എന്നാണ് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. മെയ് 15 വരെ അടച്ചിടൽ തുടരണം എന്നാണ് കേരളത്തിന്റെ ആവശ്യം.
ഗ്രീൻ സോണിൽ ആയിരുന്ന ഇടുക്കിയും കോട്ടയമെന്നീ ജില്ലകളിൽ കൊറോണ കേസ് കൂടിയിരുന്നു. ഈ ജില്ലകളിൽ നേരത്തെ ഇളവുകൾ നൽകിയിരുന്നു.
അതിപ്പോൾ സർക്കാർ പിൻവലിച്ചു. വിലക്കുകൾ പിൻവലിക്കുന്നത് ശ്രദ്ധാപൂർവ്വം ആകണം എന്നും കേരളം ആശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തെ പ്രതിനിധാനംചെയ്തു ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുത്തത്.