ലോക്ക് ഡൌൺ ഇളവുകൾ നൽകിയതോടെ പെറ്റി കേസുകൾ പിടിക്കാൻ പൊലീസിന് നിർദേശം. ദിവസവും 75 കേസുകൾ പിടിക്കാൻ ആണ് കൊച്ചി സിറ്റി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ലോക്ക് ഡൌൺ ലംഘനം നടത്തുന്ന കേസുകൾക്ക് പുറമെ ആണ് ഈ കേസുകൾ ചുമത്താൻ നിർദേശം നൽകിയിരിക്കുന്നത്.
അതുകൊണ്ടു റോഡിൽ കനത്ത പോലീസ് ചെക്കിങ് ഉണ്ടാവും. ഉന്നത പോലീസ് ഉദ്യോഗസ്ഥർ വയർലസ് വഴിയാണ് ഞായറാഴ്ച ഇതുസംബന്ധിച്ച നിർദേശം സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകിയത്.
എന്നാൽ ഇത്തരത്തിൽ പെറ്റി കേസുകൾ ഇപ്പോൾ എടുക്കുന്നതിൽ ഉദ്യോഗസ്ഥരിൽ എതിർപ്പ് ഉണ്ടെന്നാണ് ആണ് പുറത്തു വരുന്ന റിപ്പോർട്ട്. കേസ് എടുക്കുന്നതിനായി പൊതുജനവും അടുത്ത് ഇടപഴകേണ്ടി വരും. ലോക്ക് ഡൌൺ പൂർണ്ണമായും പിൻവലിക്കാത്ത സാഹചര്യത്തിലും കൊച്ചിയോട് അതിർത്തി പങ്കിടുന്ന കോട്ടയം അടക്കമുള്ള ജില്ലകളിൽ കൊറോണ കേസ് പെട്ടന്ന് കൂടിയതും റെഡ് സോൺ ആയി മാറിയതും പെറ്റികേസ് എടുക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് എതിർപ്പുണ്ടെന്നാണ് അറിയുന്നത്.