ലൂസിഫറിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിയുടെ ഇൻക്രഡുലസ്നെസ് കേട്ട മഞ്ജു വാര്യർ; ലൊക്കേഷനിൽ ചിരി പടർത്തിയ സംഭവത്തെ കുറിച്ച് മഞ്ജു വാര്യർ..!!

3165

2019 ൽ മലയാള സിനിമയിൽ ഇതുവരെയുള്ള എല്ലാ വിജയങ്ങൾക്ക് മുകളിൽ നേടിയ വിജയമായിരുന്നു ലൂസിഫറിൽ കൂടി ഉണ്ടായത്. സൗത്ത് ഇന്ത്യൻ സിനിമയിലെ വലിയ വിജയമായി മാറിയ ലൂസിഫറിന്റെ രണ്ടും മൂന്നും ഭാഗങ്ങളും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു.

മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് മഞ്ജു വാര്യർ ആണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ രസകരമായ സംഭവം ആണ് മഞ്ജു വാര്യർ ഇപ്പോൾ വനിതക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഞാനും വിവേക് ഒബ്റോയിയും കൂടിയുള്ള സീനാണ് എടുക്കുന്നത്.

വിവേകിന്റെ ഡയലോഗ് കേൾക്കുമ്പോൾ എന്റെ മുഖത്ത് എക്സ്പ്രഷൻ വരണം. ആദ്യടേക്ക് കഴിഞ്ഞപ്പോൾ പൃഥ്വിയുടെ കറക്‌ഷൻ വന്നു ‘അങ്ങനെയല്ല മഞ്ജുവിന്റെ മുഖത്ത് ‘ഇൻക്രഡുലസ്’ ആയ നോട്ടമാണ് വേണ്ടത്.’

അങ്ങനെയാകട്ടെ എന്നു മറുപടി പറയുമ്പോൾ ഞാൻ കരുതിയത് സ്വന്തമായി ആലോചിച്ച് ആ വാക്കിന്റെ അർഥം കണ്ടുപിടിക്കാമെന്നാണ്. പക്ഷേ എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. അവസാനം പൃഥ്വിയോടു തന്നെ ചോദിച്ചു ‘അതെന്താ…’ രാജു അർഥം പറഞ്ഞു തന്നെങ്കിലും ഞാൻ ‘അതെന്താ…’ എന്നു ചോദിച്ച രീതി ഷൂട്ടിങ് തീരും വരെ സെറ്റിലെ വലിയ തമാശയായിരുന്നു.