പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസിയുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണനുമായി നടന്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയുടെ വികാരപരമായ പ്രതികരണം. മധുവിനെ ആദിവാസി എന്ന് വിളിക്കരുതെന്നും ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നെന്നും പറഞ്ഞാണ് മമ്മൂട്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം..
മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…