20000 വീതം പലിശ രഹിത വായ്പ; അപേക്ഷ നൽകേണ്ട രീതിയടക്കം എല്ലാ കാര്യങ്ങളും നിങ്ങളുടെ അറിവിലേക്കായി..!!

1751

പൊതു ജനങ്ങൾക്കായി മഹാമാരി വ്യാപനകാലത്ത് സർക്കാർ നിരവധി പദ്ധതികൾ ആണ് കൊണ്ട് വന്നിരിക്കുന്നത്. അതിൽ ഒന്നാണ് കുടുംബശ്രീ വഴി സ്ത്രീകൾക്കും അതിൽ അംഗം ആയിട്ടുള്ളവരുടെ കുടുംബത്തിനും 20000 രൂപ പലിശ രഹിത വായ്പ നൽകുന്നത്. കേരളത്തിൽ പ്രളയ സമയത്തും സർക്കാർ ഇതുപോലെ കുടുംബശ്രീയിൽ ഉള്ള സ്ത്രീകൾക്ക് വായ്പയായി പണം കൊടുത്തിരുന്നു എന്നാൽ അതിലും കൂടുതൽ രൂപയുടെ അതായത് 2000 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോൾ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.

ഇതിലൂടെ 46 ലക്ഷം സ്ത്രീകൾക്കും അവരുടെ കുടുംബത്തിനും ഒരു ആശ്വാസം ഏകാൻ സാധിക്കുമെന്നാണ് കരുതുന്നത്. കുടുംബശ്രീയിൽ അംഗമായിട്ടുള്ള ഒരു സ്ത്രീക്ക് പരമാവധി 20000 രൂപ വരെയാണ് വായ്പ എടുക്കാൻ സാധിക്കുന്നത് നിലവിൽ ഇതിനെ പലിശരഹിത വായ്പ ആയിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് കൂടാതെ സബ്സിഡിയും ലഭിക്കുന്നു എന്നും പറയുന്നു.

പണം തിരികെ അടക്കാൻ ഉള്ള കാലാവധി എന്നത് മൂന്ന് വർഷം ആണ്. വായ്പ എടുത്തു കഴിഞ്ഞു മൂന്നാം മാസം മുതലോ ആറാം മാസം മുതലോ പണം തിരിച്ചു അടച്ചു തുടങ്ങിയാലും മതി.

ഇതിന്റെ കൂടുതൽ കൃത്യതയാർന്ന ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ സർക്കാർ നടത്തും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക..