ജനത കർഫ്യൂ 9 മണിക്ക് ശേഷവും തുടരും; കേരളത്തിൽ ലോക്ക് ഡൗൺ ഇപ്പോഴില്ല; കാസർഗോഡ് നിയന്ത്രണത്തിൽ..!!

424

കേരളത്തിൽ ലോക്ക് ഡൌൺ ഇപ്പോൾ ഉണ്ടാവില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പെട്രോൾ പമ്പുകൾ പ്രവർത്തിക്കും. സംസ്ഥാനത്തു ഇന്ന് കൂടുതൽ ആളുകളിൽ കോവിഡ് സ്ഥിരീകരണം ഉണ്ടായി. 54 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആയി ഉള്ളത്.

എന്നാൽ കാസർഗോഡ് പൊതു ഗതാഗതം അടക്കം പൂർണ്ണമായും ഒഴുവാക്കി. സംസ്ഥാനത്ത് ജനത കർഫ്യൂ 9 മണിക്ക് അവസാനിക്കില്ല. അതിനു ശേഷവും തുടരും. സംസ്ഥാനത്ത് 9 ജില്ലകളിൽ കോവിഡ് ബാധിതർ ഉണ്ടെന്നു ചീഫ് സെക്രട്ടറി.

കാസർഗോഡ് ജില്ലയിൽ ഇന്ന് മാത്രം 5 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തു പൂർണ്ണമായും ജില്ലകൾ അടച്ചിടില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആളുകൾക്ക് കൂട്ടമായി പുറത്തിറങ്ങിയാൽ കർശന നടപടി ഉണ്ടാവും. ഉണ്ടാവും.

ഹോട്ടലുകളിലും സൂപ്പർ മാർക്കറ്റുകളിലും ജനം കൂട്ടം കൂടരുത് എന്നാണ് നിർദേശം. ജില്ലകൾ അടച്ചിടും എന്ന വാർത്തക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നൽകുന്ന വിവരം ഇങ്ങനെ..

കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്.

കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.