മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന ചിത്രമാണ് വില്ലൻ. പുലിമുരുകനേക്കാൾ വലിയ കാത്തിരിപ്പും അതിനേക്കാൾ വലിയ ആവേശവുമായി ആണ് ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തിയത്.
300 ഓളം സ്‌ക്രീനിൽ റിലീസ് ചെയ്ത ചിത്രം 1300 ഷോ ആണ് ആദ്യ ദിനം ഉള്ളത്. 154 റെക്കോർഡ് ഫാൻസ് ഷോയുമായി എത്തിയ വില്ലൻ, മലയാളത്തിലെ ഇതുവരെയുള്ള ഇനിഷ്യൽ കളക്ഷൻ റെക്കോർഡുകൾ തകർക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഒരു വലിയ ഇടവേളക്ക് ശേഷം മോഹൻലാൽ പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്ന ചിത്രമാണ് വില്ലൻ. ഇമോഷണൽ ത്രില്ലർ പട്ടേണിൽ എത്തിയ ചിത്രം പ്രേക്ഷകർക്ക് ആവേശം നൽകിയില്ല എന്ന് വേണം പറയാൻ.
ആരാധകർക്ക് നിറമനസ്സോടെ കയ്യടിക്കാൻ ഒരു സീൻ പോലും ചിത്രത്തിൽ ഇല്ല എന്നുള്ളത് ഏറ്റവും വലിയ തിരിച്ചടിയാണ്. മോഹന്ലാലിന്റെ മികച്ച ഡൈലോഗുകളോ ചടുലമായ സീനുകളോ പ്രതീക്ഷിച്ചു പോയാൽ നിങ്ങൾക്ക് നിരാശപ്പെടേണ്ടിവരും.
മൂന്ന് കൊലപാതകങ്ങളും അതിന് തുടർച്ചയായ മറ്റു കൊലപാതകങ്ങളും നടക്കുന്നുണ്ട് വെങ്കിലും വില്ലൻ കഥാപാത്രതെയും എന്തിനാണ് കൊലപാതകങ്ങൾ നടക്കുന്നു എന്നുള്ളത് എല്ലാം ആദ്യ പകുതിയിൽ വ്യക്തമാകുന്നതോടെ ചിത്രത്തിന് കൃത്യമായ സസ്പെൻസ് നൽകാൻ സംവിധായകന് കഴിയാതെ പോയതിന്റെ തെളിവാണ്.
മോഹൻലാൽ മികച്ച അഭിനയ പ്രകടനമാണ് കാഴ്ച വെക്കുന്നതെങ്കിൽ പോലും കഥാപാത്രത്തിന് സിനിമയുടെ സങ്കീർണ്ണ തലത്തിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞുവോ എന്നുള്ള കാര്യം സംശയമാണ്.
മഞ്ജു വാര്യർ എന്ന ലേഡി സൂപ്പർസ്റ്റാറിനെ വേണ്ട വിധത്തിൽ സംവിധായകന് ഉപയോഗിക്കാൻ കഴിഞ്ഞോ എന്നുള്ള കാര്യം സംശയമാണ്. രാഖി ഖന്നയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന നടിയെങ്കിലും മലയാളം ഇത്ര നന്നായി പറയുന്ന ഹിന്ദിക്കാരി എന്നുള്ളത് ചുരുൾ അഴിയാത്ത രഹസ്യമാണ്.
വിശാലിനെയും ഹന്സികയെയും ചിത്രത്തിൽ ഉൾപ്പെടുത്തിയത് തമിഴിൽ ചിത്രത്തിനുള്ള മാർക്കറ്റ് മുന്നിൽ കണ്ട് മാത്രം ആണെന്ന് വ്യക്തം. തമിഴ് സൂപ്പർതാരം മലയാളത്തിൽ എത്തുമ്പോൾ ആ നടന് വേണ്ടത്ര പ്രാധാന്യം ചിത്രത്തിൽ നല്കാൻ സംവിധായകന് കഴിയാതെ പോയി.
4 ദി പീപ്പിൾ എന്ന ചിത്രത്തിനോട് സാമ്യം തോന്നുന്ന കഥയാണ് ഈ ചിത്രത്തിന്റെ കഥയായി സംവിധായകൻ തിരഞ്ഞെടുത്തത് കല്ലുടിയായി. അനീതിയെ തർക്കാൻ നോക്കുന്ന വില്ലനും ആ വില്ലനെ കണ്ടെത്താനുള്ള നായകന്റെ അന്വേഷണവും പ്രേക്ഷകർക്ക് വിരസത മാത്രമാണ് നൽകുന്നത്.
8കെയിൽ ചിത്രീകരിച്ച ചിത്രത്തിന് അതിന് ആനുപാതികമായ ക്ലാരിറ്റി നൽകാൻ കഴിഞ്ഞില്ല എന്നും പ്രേക്ഷകർ പറയുന്നു. ഒപ്പത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയ 4 മ്യൂസിക്കിനും ചിത്രത്തിന് അനുയോജ്യമായ രീതിയിൽ ഗാനങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ല. ഹൻസികക്ക് ഇൻട്രോ കൊടുക്കുന്ന ഗാനം, ഗ്രാൻഡ് മാസ്റ്ററിലെ റോമ പാടിയ ഗാനത്തിനോട് സാമ്യം തോന്നി.
മോഹൻലാൽ എന്ന നടന് മിസ്റ്റർ ഫ്രോഡിന് ശേഷം മറ്റൊരു പരാജയം കൂടി നൽകാൻ മാത്രമേ വില്ലനിലൂടെ ബി ഉണ്ണികൃഷ്ണന് കഴിയൂ