2019 മമ്മൂട്ടിയുടെ വർഷം തന്നെ എന്ന് വേണം പറയാൻ. മറ്റൊരു മലയാള നടനും കരസ്ഥമാക്കാൻ കഴിയാത്ത നേട്ടങ്ങൾ കൈവരിച്ച താരമായി മാറിക്കഴിഞ്ഞു മമ്മൂക്ക എന്ന നിത്യഹരിത വിസ്മയം. ഇതിൽ ഏറെ പ്രത്യേകത ഉള്ളത് മമ്മൂട്ടി ഈ വർഷം തെന്നിന്ത്യയിലെ മൂന്നു ഭാഷകളിലും ശ്രദ്ധേയമായ വിജയം നേടി എന്നുള്ളത് തന്നെയാണ്.
ഈ വർഷം ആദ്യം എത്തിയത് മമ്മൂട്ടി അഭിനയകൊണ്ടു ആടിത്തിമിർത്ത അമുദൻ എന്ന പേരമ്പ് എന്ന തമിഴ് ചിത്രം തന്നെ ആയിരുന്നു. സിനിമ നിരൂപകരും അതിനൊപ്പം തന്നെ പ്രേക്ഷകരും ഒരുപോലെ വാഴ്ത്തിയ സിനിമ തന്നെ ആയിരുന്നു പേരമ്പ്. മുന്നറിയിപ്പും പത്തേമാരിയും പോലെ പേരൻപിലെ അമുദനും പ്രേക്ഷകരിൽ കണ്ണീരും വേദനയും നൽകി.
ഭാഷയുടെ അതിർവരമ്പുകൾ കടന്ന മമ്മൂട്ടി പിന്നീട് എത്തിയത് ആന്ധ്രയുടെ സ്വന്തം വൈ എസ് ആർ ആയിട്ട് ആയിരുന്നു. അടുത്തത് ഒരു സംസ്ഥാനത്തിന്റെ വിധി എഴുത്തില്‍ തന്നെ കാര്യമായ സ്വാധീനമുണ്ടാക്കിയ ചിത്രം ഒരു സങ്കടക്കടല്‍ തന്നെ ഉള്ളിലൊതുക്കി ജീവിക്കുന്ന കഥാപാത്രമായിരുന്നു അമുദവനെങ്കില്‍ അതില്‍ നിന്നും തീര്‍ത്തും വിപരീതമായിരുന്നു അദ്ദേഹത്തിന്റെ ആന്ധ്രയുടെ വൈ എസ് ആര്‍ ആയുള്ള ആ പകര്‍ന്നാട്ടം.
മമ്മൂട്ടി ആന്ധ്രാ മുഖ്യമന്ത്രിയായപ്പോള്‍ അവര്‍ സ്‌ക്രീനില്‍ കണ്ടത് തങ്ങളുടെ രാജണ്ണയെ ആയിരുന്നു. മാഹി വി രാഘവ് മമ്മൂട്ടിയെ കണ്ടാണ് ഈ സിനിമ തുടങ്ങിയതും. പേരന്‍പിന്റെ സംവിധായകന്‍ റാമും പറഞ്ഞത് ഇതുതന്നെ. മമ്മൂട്ടിയില്ലെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നു എന്ന്. അഭിനയങ്ങൾ കൊണ്ട് വിസ്മയങ്ങൾ തീർത്ത ഈ രണ്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും എത്തിയത് മമ്മൂട്ടിയുടെ സ്വന്തം മലയാളക്കരയിലേക്ക് ആയിരുന്നു.
അതും ഒരൊന്നൊന്നര മാസ്സ് ചിത്രവുമായി വിഷു ആഘോഷിക്കാൻ. പോക്കിരിരാജയിൽ നിന്നും മധുരരാജയായി പകർന്നാടിയപ്പോൾ ബോക്സ്ഓഫീസിൽ നിന്നും വീഴ്ത്തിയത് 100 കോടി എന്ന വമ്പൻ കളക്ഷൻ തന്നെ ആയിരുന്നു. മാസ്സ് ആക്ഷൻ പോലീസ് വേഷങ്ങൾ കണ്ടിട്ടുള്ള മലയാളികൾക്ക് മുന്നിലേക്ക് ഉണ്ട പോലെ ഒരു ചിത്രം വേറിട്ട ഒരു അനുഭവം തന്നെ ആയിരുന്നു.
എസ് ഐ മണി. ഭയവും ധർമ്മ സങ്കടവും ആത്മരോക്ഷവും നിസ്സഹായതയും കഥാപാത്രം അത്രമേൽ തന്മയത്വത്തോടെ ആണ് മമ്മൂട്ടി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഇതിനു പിന്നാലെ വന്ന പതിനെട്ടാം പടി ആയാലും ഗാനഗന്ധര്‍വ്വന്‍ ആയാലും മമ്മൂട്ടിയെന്ന നടന്റെ ഹിറ്റ് ചിത്രങ്ങളില്‍ തന്നെ ഇടം പിടിച്ചവയാണ്.
കുടുംബ പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചിറങ്ങിയ ഗാനഗന്ധര്‍വ്വന്‍ ഏറെ പ്രശംസയും പിടിച്ച് പറ്റിയിരുന്നു. ഒരു ചെറിയ വിഷയത്തെ വളരെ വ്യത്യസ്തമായ രീതിയിലാണ് രമേഷ് പിഷാരടി അവതരിപ്പിച്ചത്. തുടർന്ന് എത്തിയത് മലയാളത്തിലെ ഏറ്റവും വലിയ മുതൽമുടക്കിൽ എത്തിയ മാമാങ്കം ആയിരുന്നു. ഡിസംബർ ആഘോഷിക്കാൻ എത്തിയ ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാടും 45 രാജ്യങ്ങളിൽ റിലീസ് ചെയ്തു 23 കോടിയാണ് നേടിയത്. ചിത്രം 100 കോടിയും കടന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറാനുള്ള കുതിപ്പിലേക്ക് തന്നെയാണ്.