നല്ല തിരക്കഥ തിരഞ്ഞെടുക്കാൻ കഴിയാത്ത താരമായി മമ്മൂട്ടി; ആ ചിത്രവും സൂപ്പർഹിറ്റ്..!!

1745

ഒരുകാലത്ത് നല്ല ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് അഭിനയിക്കുന്ന താരാമായിരുന്നു മമ്മൂട്ടി എങ്കിൽ ഇപ്പോഴുള്ള അവസ്ഥ അങ്ങനെ അല്ല. മമ്മൂട്ടി വേണ്ട എന്ന് വെക്കുന്ന ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റുകൾ ആയി മാറുകയാണ്.

ദൃശ്യം എന്ന ചിത്രം ജീത്തു ജോസഫ് ആദ്യം സംസാരിക്കുന്നത് മമ്മൂട്ടി ആയി ആയിരുന്നു. എന്നാൽ രണ്ട് കുടുംബ ചിത്രങ്ങൾ ഉണ്ടെന്നു പറഞ്ഞു താരം ദൃശ്യം അപ്പാടെ ഒഴിവാക്കി. മമ്മൂട്ടി തിരഞ്ഞെടുത്ത ചിത്രം വമ്പൻ പരാജയം ആയപ്പോൾ ദൃശ്യം മലയാള സിനിമയിലെ അന്നുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറി.

വീണ്ടും അതെ അവസ്ഥ തന്നെയാണ് മമ്മൂട്ടിക്ക് മുന്നിൽ ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് ആദ്യം പറയുന്നത് മമ്മൂട്ടിയോട് ആയിരുന്നു. എന്നാൽ മമ്മൂട്ടി വിസമ്മതം അറിയിക്കുകയായിരുന്നു.. തുടർന്നാണ് ചിത്രം പ്രിത്വിരാജിലേക്ക് എത്തുന്നത്. ചിത്രം ബോക്സോഫീസ് വിജയമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.