മമ്മൂട്ടിക്ക് സിനിമകൾ ലഭിക്കാൻ സുകുമാരൻ ശുപാർശ ചെയ്യുമായിരുന്നു..

1015

കഴിഞ്ഞ ദിവസങ്ങളില്‍ മക്കളെ കുറിച്ചും അവരുടെ സിനിമാ ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞ് നടി മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഗ്രഹലക്ഷമിയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ ഒരു കാലത്ത് മമ്മൂട്ടിയും സുകുമാരനും തമ്മിലുണ്ടായിരുന്ന സ്‌നേഹബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരപത്‌നി.

പടയോട്ടം എന്ന സിനിമ ആരും മറന്നിട്ടുണ്ടാവില്ല. മമ്മൂട്ടി, പ്രേംനസീര്‍, മോഹന്‍ലാല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ചിരുന്ന കമ്മാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ആദ്യം തിരഞ്ഞെടുത്തത് സുകുമാരനെയായിരുന്നു. എന്നാല്‍ സുകുമാരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മമ്മൂട്ടി ചിത്രത്തിലഭിനയിക്കുകയായിരുന്നു.

മമ്മൂട്ടിയും സുകുമാരനും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. അദ്ദേഹത്തെ കുറിച്ച് ഏറ്റവും നന്നായി മാധ്യമങ്ങളില്‍ എഴുതിയത് മമ്മൂട്ടിയാണെന്നാണ് മല്ലിക പറയുന്നത്. അദ്ദേഹത്തിന്റെ സ്‌ഫോടനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും കണ്ടുമുട്ടിയിരുന്നത്.

മമ്മൂട്ടിയ്ക്ക് വേണ്ടി സിനിമകളിലഭിക്കുന്നതിന് സുകുമാരന്‍ ശൂപാര്‍ശ ചെയ്യുമായിരുന്നു. പടയോട്ടം എന്ന സിനിമയിലും അത് അങ്ങനെയായിരുന്നു. സിനിമയെ കുറിച്ച് സംസാരിക്കാനെത്തിയപ്പോള്‍ അപ്പച്ചാ ഞാനീ കുടുമയൊക്കെ കെട്ടിയാല്‍ ബോറായിരിക്കും. അതിനാല്‍ നല്ലൊരു സുന്ദരന്‍ പയ്യന്‍ വന്നിട്ടുണ്ടെന്നും അവനെ വിളിക്ക് എന്നുമായിരുന്നു സുകുമാരന്‍ പറഞ്ഞിരുന്നത്.

അന്ന് പടയോട്ടത്തിന് വേണ്ടി സുകുമാരന്‍ മമ്മൂട്ടിയുടെ പേരായിരുന്നു പറഞ്ഞിരുന്നു. ശേഷം അദ്ദേഹം മരിക്കുന്നത് വരെ മമ്മൂട്ടിയെ കുറിച്ചുള്ള കാര്യങ്ങള്‍ പറയുമായിരുന്നു. അവന്റെ ഉള്ളില്‍ സ്‌നേഹമുണ്ട് അത് പ്രകടിപ്പിക്കാന്‍ അറിയില്ലാത്തവാണ് മമ്മൂട്ടിയെന്നും സുകുമാരന്‍ പറഞ്ഞിരുന്നു. അമ്മ സംഘടനയിലെ തുടക്കകാലത്ത് രാജുവിന് ചെറിയ പ്രശ്‌നങ്ങള്‍ വന്നിരുന്നു. അത് വേഗം പരിഹരിക്കാനുള്ള കാഴ്ചപാട് മമ്മൂട്ടിയ്ക്കുണ്ടായിരുന്നു. അത് സുകുവേട്ടനോടുള്ള ആത്മാര്‍ത്ഥ സ്‌നേഹവും അടുപ്പവുമാണെന്ന് കരുതുന്നില്ലെന്നും മല്ലിക പറയുന്നു.