മംഗലശ്ശേരി നീലകണ്ഠൻ – ഓരോ മോഹൻലാൽ ആരാധകന്റെയും കഥ.

949

മംഗലശ്ശേരി നീലകണ്ഠൻ.. ആ പേര് മോഹൻലാൽ ആരാധകർക്ക് മറക്കാൻ പറ്റില്ല. ദേവനായും അസുരനായും മോഹൻലാൽ അതുല്യമായ അഭിനയം കാഴ്ചവെച്ച ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ മുൻപന്തിയിലാണ് മംഗലശ്ശേരി നീലകണ്ഠൻ. ദാ ഇപ്പോൾ മോഹൻലാൽ ആരാധകനായ അച്ഛന്റെയും മകന്റെയും കഥ പറയുന്ന മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഷോര്‍ട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നു.

സംഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അച്ഛനായി ആൾഡ്രിൻ തമ്പാനും, ടൈറ്റിൽ കഥാപാത്രമായി ജോഷ് ജോയും അഭിനയിച്ചിരിക്കുന്നു. നൌഫല്‍, സുബിന്‍ എന്നിവരുടേതാണ് കഥ. ഉമാലക്ഷ്മി കല്യാണി, നൌഫല്‍, സുബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ബിജുലാല്‍ ആയൂരും ബാലഗണേഷും ക്യാമറയും അരുണ്‍ പിജി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

https://youtu.be/2mGJzOJPNjw