മണികണ്ഠന് വിവാഹം; ഇതാ ഒരു ലോക്ക് ഡൌൺ വിവാഹം; പെണ്ണിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

554

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ബാലൻ ചേട്ടനായി വന്നു കയ്യടി നേടിയ താരമാണ് മണികണ്ഠൻ ആചാരി. ആദ്യ ചിത്രത്തിൽ കൂടി വമ്പൻ സ്വീകാര്യത കിട്ടിയ താരം. തമിഴിൽ രജനികാന്തിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. ആറാം ക്ലാസ്സിൽ പഠനം നിർത്തിയ താരം പതിനൊന്നു വയസ്സുമുതൽ തീയറ്ററിൽ ജോലി ചെയ്യുന്നത് ആണ്.

രാജ്യം ലോക്ക് ഡൗണിൽ ആയതോടെ എല്ലാവരെയും പോലെ വീട്ടിൽ ആണ് മണികണ്ഠനും എന്നാൽ ജീവിതത്തിലേക്ക് ഒരാളെ കൂടെ കൂട്ടാനുള്ള തിരക്കിൽ ആണ് മണികണ്ഠൻ ഇപ്പോൾ. കൊറോണ കാലത്തു വിവാഹിതൻ ആകാനായി ഒരുങ്ങുകയാണ് തൃപ്പൂണിത്തുറ സ്വദേശിയായ മണികണ്ഠൻ ആചരി. തൃപ്പൂണിത്തുറ പേട്ടയിൽ ഉള്ള ബി കോം ബിരുദധാരിയായ അഞ്ജലി ആണ് വധു. നിയമങ്ങൾ അനുസരിച്ചു വളരെ ലളിതമായ ചടങ്ങിൽ വിവാഹം നടത്താൻ ആണ് തീരുമാനം.

ആറുമാസം മുമ്പ് തീരുമാനിച്ച വിവാഹം അതെ ദിവസം നടത്താൻ ഉള്ള തീരുമാനം എടുക്കുക ആയിരുന്നു. ഏപ്രിൽ 26 നു തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളിൽ കൂടി ആണ് വിവാഹം.