മോഹൻലാലോ മഞ്ജുവോ ആരാണ് ഒടിയനിൽ കൂടുതൽ ചെറുപ്പം – ഫോട്ടോസ് കണ്ട് നോക്കൂ

1378

മലയാള സിനിമ ലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ഒടിയൻ.

വില്ലൻ എന്ന ചിത്രത്തിന് ശേഷം ലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്. കഴിഞ്ഞ വാരം മോഹൻലാലിന്റെ മാണിക്യൻ ലുക്ക് ട്രെൻഡിങ് ആയിരുന്നു സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ ചിത്രതിലെ മഞ്ജു വാര്യരുടെ ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ അവസാന ഷെഡ്യൂൾ പാലക്കാട് ഷൂട്ടിംഗ് നടക്കുന്നു. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുക.

പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ഒളപ്പമണ്ണമനയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക്ക് ഉട്ട് ഒടിയൻ ലൊക്കേഷനിലെത്തിയിരുന്നു. അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വി.എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ ആണ്. വിവിധ ഗെറ്റപ്പുകളിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക. സിനിമയ്ക്കായി താരം ഭാരം കുറച്ച് ചെറുപ്പമായത് വലിയ വാര്‍ത്തയായിരുന്നു.