വാണി വിശ്വനാഥ് ചെയ്ത വേഷം വേണ്ടെന്ന് മഞ്ജു വാര്യർ; ചോദിച്ചു വാങ്ങിയത് ആ കിടിലം റോൾ; സംഭവം ഇങ്ങനെ..!!

4775

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആദ്യമായി ഭാര്യ വേഷത്തിലെത്തിയ സിനിമയായിരുന്നു സിബി മലയിൽ സമിധാനം ചെയ്ത കളിവീട്. 1996 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചത് ശശിധരൻ ആറാട്ട് വഴിയായിരുന്നു.

മൃദുല എന്ന വീട്ടമ്മയുടെ റോളിൽ മഞ്ജു വാര്യർ നിറഞ്ഞു നിന്ന കളിവീട് ആ അഭിനയ പ്രതിഭയുടെ ആക്ടിംഗ് സ്‌കിൽ പുറത്തു കൊണ്ട് വന്ന ചിത്രമായിരുന്നു. ജയറാം നായകനായ ചിത്രം ആ വർഷത്തെ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. അത് വരെ കണ്ട മഞ്ജുവാര്യർ കഥാപാത്രങ്ങളിൽ നിന്ന് വിഭിന്നമായിരുന്നു കളിവീടിലെ മൃദുല.

ആ സിനിമയിൽ അഭിനയിക്കുമ്‌ബോൾ പതിനെട്ട് വയസ്സ് മാത്രമായിരുന്നു മഞ്ജുവിന്റെ പ്രായം. സിനിമയിലെ നായിക വേഷം താൻ ചോദിച്ചു വാങ്ങിയതാണെന്നായിരുന്നു മഞ്ജുവാര്യർ ഒരു ടോക് ഷോയിൽ സംസാരിക്കവേ വ്യക്തമാക്കിയത്. ചിത്രത്തിൽ ‘യാമിനി മേനോൻ’ എന്ന വാണി വിശ്വനാഥ് ചെയ്ത കഥാപാത്രമായിരുന്നു ആദ്യം മഞ്ജു ചെയ്യാനിരുന്നത് എന്നാൽ മൃദുല എന്ന കഥാപാത്രത്തിന്റെ സ്വഭാവ രീതികൾ കേട്ട് ഇഷ്ടമായ മഞ്ജു വാര്യർ കളിവീടിലെ നായിക വേഷം സംവിധായകനോട് ചോദിച്ചു വാങ്ങുകയായിരുന്നു.

സുനിത ജഗദീഷ് ഇന്നസെന്റ് കൽപ്പന കൊച്ചിൻ ഹനീഫ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രം ബോക്‌സോഫീസിൽ ഭേദപ്പെട്ട വിജയം സ്വന്തമാക്കിയിരുന്നു.