അവള്‍ അയച്ച അരക്ക് മുകളിലോട്ട് നഗ്നമായ ഫോട്ടോ ഫോണിന്റെ സ്‌ക്രീനില്‍ തെളിഞ്ഞു, അവന്റെ നെഞ്ചിടിപ്പ് കൂടി; കാമുകന് നഗ്ന സെല്‍ഫി അയച്ചുകൊടുക്കുന്ന എല്ലാ പെണ്‍കുട്ടികളും വായിക്കണം..!!

1382

ഇന്ന് സോഷ്യൽ മീഡിയ പ്രത്യേകിച്ച് ടെലെഗ്രാമിലും വാട്സാപ്പിലും അടക്കം പ്രവഹിക്കുകയാണ് നമുക്ക് ഒരിക്കൽ പോലും കനത്ത മുഖങ്ങൾ.. നഗ്ന ശരീരങ്ങൾ. കാമുകനെ വിശ്വാസിച്ചും കൂട്ടുകാരെ വിശ്ശ്വസിച്ചും അങ്ങനെ ഒക്കെ അയച്ചു നൽകിയ ചിത്രങ്ങളും വിഡിയോകളും അങ്ങനെ പലതും. അങ്ങനെ ഉള്ളവർക്കായി ഉള്ളതാണ് ഈ പോസ്റ്റ്.

‘മനൂ… ഇതില്‍ അപ്പുറം എന്നെകൊണ്ട് പറ്റില്ല… നീ എന്റെയൊരു ഫോട്ടോ ചോദിച്ചു… മര്യാദയ്ക്കുള്ള ഒരു ഫോട്ടോ ഞാന്‍ തന്നു..’
ഫോണിലൂടെയുള്ള രാഖിയുടെ സ്വരം ഉറച്ചതായിരുന്നു.. പക്ഷെ അതിലൊന്നും മനു പിന്മാറിയില്ല ‘എനിക്കെന്തിനാ ഇങ്ങനത്തെ ഫോട്ടോ ഈ വേഷത്തില്‍ ഞാന്‍ നിന്നെ എന്നും കാണാറുള്ളതല്ലേ..? കാര്‍മേഘം മറയ്ക്കാത്ത വെണ്ണിലാവുപോലുള്ള രൂപത്തിലുള്ള നിന്റെ ഫോട്ടോ മതിയെനിക്ക്…’

അവന്റെ സ്വരത്തില്‍ നിരാശ നിഴലയിച്ചിരുന്നു..‘മനൂ പ്ലീസ്….എന്നെ നിര്‍ബന്ധിക്കരുത്.. അങ്ങനെയൊക്കെ നമ്മുടെ കല്യാണ ശേഷം കണ്ടമതി…’

രാഖീ.. നമ്മുടെ കാര്യമൊക്കെ ഞാന്‍ വീട്ടില്‍ സൂചിപ്പിച്ചു.. അവര്‍ക്കൊന്നും യാതൊരു എതിര്‍പ്പുമില്ല…’ അവള്‍ പറഞ്ഞുതീരുന്നതിനുമുമ്പ് അവന്‍ ഇടയ്ക്കുകയറി പറഞ്ഞു‘അതൊക്കെ ശരിയായിരിക്കും.. പക്ഷെ എന്നാലും…’

അവള്‍ ഒട്ടും താല്പര്യമില്ലാത്ത അവന്റെ നിര്‍ബന്ധത്തില്‍ മറുപടിപറയാനാവാതെ പറഞ്ഞത് പൂര്‍ത്തിയാക്കാതെ നിറുത്തി…

‘ഒരു എന്നാലും ഇല്ല… ഒറ്റപ്രാവശ്യം… കണ്ടയുടനെ ഞാന്‍ ഡിലീറ്റ് ചെയ്തു കളയും….നിനക്കെന്നെ വിശ്വാസമില്ലേ…?അവന്‍ അവസാനത്തെ അടവ് പ്രയോഗിച്ചു…‘

എന്തിനാ മനു ന് എന്നെ അങ്ങനെ കണ്ടിട്ട്….?’ അവള്‍ എടുത്തടിച്ചപോലെ ചോദിച്ചു ‘ഒന്നിനുമല്ല… ചുമ്മാ ഒരു ആഗ്രഹം അത്രമാത്രം… നിനക്കെന്നെ വിശ്വാസമുണ്ടെങ്കില്‍ മാത്രം മതി…’ അവന്‍ കപട ദേഷ്യം അഭിനയിച്ചു പറഞ്ഞു…

‘ഉം….’ഒരു മൂളലോടുകൂടി അവള്‍ കാള്‍ കട്ട് ചെയ്തു…അവളുടെ ആ മൂളലില്‍ അവന്റെ ചിന്തകളില്‍ അവളുടെ നഗ്‌നമേനിയഴക് നിറഞ്ഞു.. ചിന്തകള്‍ അവന്റെ സിരകളെ ചൂടുപിടിപ്പിച്ചു… നെഞ്ചിടിപ്പ് പതിവിലും കൂടി… എന്തോ ഒരു വീര്‍പ്പുമുട്ടല്‍ മൊബൈല്‍ പിടിച്ചിരുന്ന അവന്റെ കൈകള്‍ ചെറുതായി വിറച്ചു… ചുണ്ടുകള്‍ വരണ്ടു… നിമിഷങ്ങള്‍ മണിക്കൂറുകളായി അവന് തോന്നി…അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അവന്റെ മൊബൈല്‍ ഒരു മെസ്സേജ് വന്നു… ചങ്കിടിപ്പോടെ അവന്‍ മൊബൈല്‍ അണ്‍ലോക്ക് ചെയ്തപ്പോള്‍ തന്നെ വാട്ട്‌സപ്പ് നോട്ടിഫിക്കേഷന്‍ തെളിഞ്ഞു…

‘രാഖി സെന്റ് എ ഫോട്ടോ അതുകണ്ട് അവന്റെ കണ്ണുകള്‍ വിടര്‍ന്നു.. ദൃതിയില്‍ വാട്ട്‌സപ്പ് ഓപ്പണ്‍ ചെയ്തു അവളുടെ പേരിനൊപ്പം ഒന്ന് എന്നെഴുതിയ പച്ചവട്ടത്തിനു അന്ന് കൂടുതല്‍ തെളിച്ചമുള്ളപോലെ അവനുതോന്നി… വിറയാര്‍ന്ന വിരലുകളാല്‍ അവളുടെ പേരില്‍ അമര്‍ന്നു… അവള്‍ അയച്ച ഫോട്ടോ തെളിഞ്ഞു…

അരയ്ക്കുമുകളിലോട്ടു നഗ്‌നയായ ഏതോ ഒരു പെണ്‍കുട്ടിയുടെ സെല്‍ഫി.. അതുകണ്ട് അവന്റെ നെറ്റിചുളിഞ്ഞു.. പ്രതീക്ഷിച്ചത് കിട്ടാത്തതിലുള്ള നിരാശ ദേഷ്യമായി അവന്റെ മുഖത്തേയ്ക്കു ഇരച്ചുകയറി… പെട്ടന്നാണ് അവന്റെ ഫോണ്‍ റിംഗ് ചെയ്തത് ഡിസ്‌പ്ലേയില്‍ അവളുടെ മുഖവും പേരും തെളിഞ്ഞു… ദേഷ്യം കടിച്ചമര്‍ത്തികൊണ്ടു കാള്‍ അറ്റന്റ് ചെയ്തു ചെവിയിലേയ്ക്കുവച്ചു..

ഹലോ പറയും മുന്‍പേ അവള്‍ പറഞ്ഞു തുടങ്ങി ഇപ്പോള്‍ ഞാന്‍ അയച്ചുതന്ന ഫോട്ടോ ഏത് പെണ്‍കുട്ടിയുടേതാണെന്നു എനിക്കറിയില്ല… മറ്റാരും കാണില്ല അറിയില്ല എന്ന വിശ്വാസത്തോടെ ഒരു പെണ്‍കുട്ടി ആര്‍ക്കോ അയച്ചുകൊടുത്ത ഫോട്ടോ… പക്ഷെ ഇന്ന് അവളുടെ നഗ്‌നത ലോകം മുഴുവന്‍ കാണുന്നു…

ഒന്നുങ്കില്‍ അവള്‍ ആര്‍ക്കയച്ചു കൊടുത്തോ അവന്‍ ചതിച്ചു അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ലോകത്തിന്റെ നമ്മളറിയാതെ മുഖത്തിലൂടെ അത് ലോകം കണ്ടു അതുപോലെയുള്ള നൂറുകണക്കിന് ഫോട്ടോ ഇന്ന് ഇന്റര്‍നെറ്റില്‍ കാണാം..

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും… അതുപോലെ ഞാന്‍ എടുത്തു അയച്ചുതരുന്ന എന്റെ ഫോട്ടോയും ഇന്നല്ലെങ്കില്‍ നാളെ ഈ ലോകം മുഴുവന്‍ കാണുന്ന ഒന്നാകില്ല എന്ന് മനു ന് ഉറപ്പുതരാന്‍ പറ്റുമൊ…? അവള്‍ കിതപ്പോടെ ഒന്ന് പറഞ്ഞു നിറുത്തി

‘അത്….പിന്നെ…അത്…ഞാന്‍ അങ്ങനെയൊന്നും ചിന്തിച്ചില്ല രാഖീ…’ അവന്‍ മറുപടി പറയാനാവാതെ വാക്കുകള്‍ക്ക് വേണ്ടി പരതിഉറച്ച ശബ്ദത്തോടെതന്നെ അവള്‍ മറുപടി തുടര്‍ന്നു ‘ചിന്തിക്കണം മനു…പ്രായപൂര്‍ത്തിയായ സ്വന്തം മകളുടെ ആ നഗ്‌ന ഫോട്ടോ എന്റെ മാതാപിതാക്കള്‍ ഒരിക്കല്‍ കാണാനിടയായാല്‍ എന്തായിരിക്കും അവരുടെ അവസ്ഥ… ചങ്ക് പൊട്ടിപ്പോകില്ലേ ആ പാവങ്ങളുടെ… മനുവിന് ഇപ്പോള്‍ തോന്നിയ ആഗ്രഹം ആ വികാരം തണുത്തുകഴിയുമ്പോള്‍ തീരും… അതിനപ്പുറത്തേക്ക് ഒന്നുമില്ല….’ പറഞ്ഞു നിറുത്തുമ്പോഴേയ്ക്കും അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു…

അവളുടെ തേങ്ങല്‍ അവന്റെ ചെവികളില്‍ തുളഞ്ഞുകയറി‘സോറി രാഖീ… കരയല്ലേ എന്റെ ഒരു അറിവില്ലായ്മകൊണ്ടു ചോദിച്ചുപോയതല്ലേ.. ഞാനിത്രയ്‌ക്കൊന്നും ചിന്തിച്ചില്ല…’അവന്റെ സ്വരത്തില്‍ കുറ്റബോധം നിറഞ്ഞു‘മനൂ…

എനിക്കുമുണ്ട് വികാരങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും… നിന്റെ അതിരുകടന്ന മെസ്സേജ് കളും മറ്റും ഞാന്‍ എതിര്‍ക്കുന്നത്… എപ്പോഴെങ്കിലും എന്റെ നിയന്ത്രണം നഷ്ടമായാലോ എന്നുപേടിച്ചാ…. നീ എന്റെ കഴുത്തില്‍ താലിചാര്‍ത്തി സ്വന്തമാക്കുമ്പോള്‍ നിനക്കു തരാനുള്ള എന്റെ ഏറ്റവും വലിയ സമ്മാനമാ എന്റെ പരിശുദ്ധമായ ശരീരവും മനസും….’ പറഞ്ഞു പൂര്‍ത്തിയാക്കാനാവാതെ അവള്‍ പൊട്ടിക്കരഞ്ഞുപോയി…

ആ കരച്ചില്‍ അവന്റെ മിഴികളെയും ഈറനണിച്ചു… അല്‍പ്പനേരം അവരുടെ ഇടയില്‍ മൗനം കളിയാടി.. ചില ഏങ്ങലടികള്‍ മാത്രം… ഒടുവില്‍ ആ മൗനം അവസാനിപ്പിച്ചുകൊണ്ട് ഉറച്ച സ്വരത്തില്‍ അവന്‍ പറഞ്ഞു….‘ഇത്രയും വലിയൊരു നിധിപോലെ നീയെന്ന പുണ്യത്തെ ദൈവം കാണിച്ചു തന്നിട്ടും അത് സ്വന്തമാക്കാന്‍ ഇനി വൈകിയാല്‍ ആ നിമിഷങ്ങള്‍യിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം….. നിന്റെ മാതാപിതാക്കള്‍ വീടിലുണ്ടോ…??’‘ഉണ്ട്…എന്താ മനൂ..?’ അവള്‍ കണ്ണുതുടച്ചുകൊണ്ടു ചോദിച്ചു‘ഞാന്‍ എന്റെ മാതാപിതാക്കളെക്കൂട്ടി അങ്ങോട്ട് വരുവാ നിന്നെ പെണ്ണ് ചോദിയ്ക്കാന്‍’

അതുകേട്ട് അവളുടെ മുഖത്തു നാണം പൂത്തുലഞ്ഞു………