മരക്കാരിന്റെ സെൻസറിങ് കഴിഞ്ഞു; ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്, ദൈർഘ്യം ഇങ്ങനെ..!!

667

മോഹൻലാലിനെ നായകൻ ആക്കി പ്രിയദർശൻ ഒരുക്കുന്ന മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സെൻസറിങ് കഴിഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആണ് സെൻസറിങ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

3 മണിക്കൂർ ആണ് ചിത്രത്തിന്റെ ദൈർഘ്യം. U/A സർട്ടിഫിക്കറ്റ് ആണ് ചിത്രം നേടിയിരിക്കുന്നത്. 2020 മാർച്ച് 19 നു റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന് മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് അവകാശം ആണ് നേടിയത്. അതിനൊപ്പം തന്നെ മ്യൂസിക് അവകാശം വിറ്റഴിഞ്ഞത് 1 കോടിയോളം രൂപക്ക് എന്നാണ് റിപ്പോർട്ടുകൾ.

മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയിട്ടാണ് മരയ്ക്കാർ എത്തുന്നത്. ഇപ്പോൾതന്നെ ഏകദേശം അഞ്ഞൂറോളം സ്ക്രീനുകൾ കേരളത്തിൽ മാത്രം മരക്കാറിനു വേണ്ടി ചാർട്ട് ചെയ്തു കഴിഞ്ഞു. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ.

മഞ്ജു വാര്യർ, പ്രഭു, അർജുൻ, സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്.