മരക്കാർ അറബിക്കടലിന്റെ സിംഹം; ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റാറിനൊപ്പം റിലീസ് തീയതിയും..!!

3080

മലയാള സിനിമ കാത്തിരിക്കുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ന്യൂ ഇയർ ആഘോഷിക്കാൻ ആരാധകർക്ക് ആവേശം നൽകുന്ന പോസ്റ്റർ തന്നെയാണ് എത്തിയത്. 2020 പിറക്കുന്ന ആദ്യ നിമിഷത്തിൽ 2020 ജനുവരി ഒന്ന് 12.01 നു ആണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

മോഹൻലാൽ ആരാധകരെ മാത്രമല്ല സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന ഒരു കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് മരക്കാർ ടീം പുറത്തു വിട്ടിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടിയ മരക്കാർ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് കൂടി ഇതിനോടകം നേടിയെടുത്തു കഴിഞ്ഞു.

മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയാവും മരക്കാർ എത്തുക. കേരളത്തിലെ അഞ്ഞൂറോളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ലോകം മുഴുവനും ആയി അഞ്ചു ഭാഷകളിൽ അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യും. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, അർജുൻ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു തുടങ്ങി വമ്പൻ താര നിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.

പ്രിയദർശൻ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ, ഡോ. സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ്. 2020 മാർച്ച് 26 നു 5000 തീയറ്ററുകളിൽ 5 ഭാഷയിൽ ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.