സ്വാസികയുടെ കുളി സീൻ; ട്രെൻഡിങ് ആയി വീഡിയോ കാണാം..!!

1627

മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം ആണ് സ്വാസിക വിജയ്. നിരവധി സിനിമകളിലും വേഷം ചെയ്തിട്ടുള്ള താരം മികച്ച നർത്തകി കൂടിയാണ്. മിനി സ്ക്രീനിലും അതിനൊപ്പം ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുമ്പോൾ 7 വർഷങ്ങൾക്ക് മുന്നേ ഇറങ്ങിയ കുളി സീൻ എന്ന ഹ്രസ്വ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും നായികയായി താരം എത്തുകയാണ്.

2013 ൽ ഇറങ്ങിയ കുളി സീൻ യൂട്യൂബിൽ തരംഗം ആയി മാറിയിരുന്നു. പ്രശസ്ത ഷോർട്ട് ഫിലിമായ കുളിസീനിന്റെ രണ്ടാം ഭാഗമാണ് മറ്റൊരു കടവ്. രാഹുൽ കെ ഷാജി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിൽ സ്വാസികയും സംവിധായകൻ ജൂഡ് ആന്റണിയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

കൂടാതെ അൽത്താഫ് മനാഫും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2013 ൽ യൂട്യൂബിൽ തരംഗം സൃഷ്ടിച്ച ഷോർട്ട് ഫിലിമാണ് കുളിസീൻ. ആർജെ മാത്തുക്കുട്ടിയും വൈഗയുമായിരുന്നു ഹ്രസ്വചിത്രത്തിലെ പ്രധാന താരങ്ങൾ. ഏഴ് വർഷത്തിന് ശേഷമാണ് ഈ ഷോർട്ട് ഫിലിമിന്റെ രണ്ടാം ഭാഗം എത്തുന്നത്.

രാഹുൽ കെ ഷാജി സംവിധാനം ചെയ്യുന്ന മറ്റൊരു കടവിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് സുമേഷ് മധുവാണ്. ഛായാഗ്രഹണം രാജേഷ് സുബ്രമണ്യം, രാഹുൽ രാജ്. അടുത്ത മാസം ചിത്രം പുറത്തിറങ്ങും.