മാവേലിക്കരയിൽ മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കഴിച്ച് യുവാവ് മരിച്ചു..!!

574

മാവേലിക്കരയിൽ മദ്യത്തിന് പകരം ആഫ്റ്റർ ഷേവിങ് ലോഷൻ കുടിച്ച യുവാവിന് ദാരുണാന്ത്യം. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന പുത്തന്‍തെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകന്‍ നൗഫലാണ് (38) മരിച്ചത്.

കൊറോണ ജാഗ്രത എടുത്തതോടെ സംസ്ഥാനത്തെ മദ്യശാലകൾ അടക്കം എല്ലാം സർക്കാർ പൂട്ടിയിരുന്നു. ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വള്ളികുന്നം കിണര്‍മുക്കിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: സബീന. മക്കള്‍: നാസിയ, നാസിക്, നൗറിന്‍.