പരസ്പരത്തിലെ ദീപ്തിക്ക് എട്ടിന്റെ പണികൊടുത്തത് ആ പ്രമുഖ നടി; ഗായത്രിയെ സീരീയൽ രംഗത്ത് ഒതുക്കിയതിന് കാരണമിത്..!!

8601

പരസ്പരം സീരിയലും ദീപ്തി ഐ പി എസും മിനി സ്ക്രീൻ പ്രേക്ഷകർക്ക് മാത്രമല്ല ട്രോളന്മാർക്ക് പോലും സുപരിചിതമാണ് ആ കഥാപാത്രം. പത്മാവതിയും മക്കളും മരുമക്കളും ഒക്കെയായി സാധാരണ സ്ഥിരം സീരിയലിലുകളിൽ നിന്നും വ്യത്യസ്തമായി സ്നേഹനിധിയായ അമ്മായിയമ്മയുടെ കഥ ആയിരുന്നു പരസ്പരം.

സീരിയൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത ജനപ്രീതി ചെറുതൊന്നും ആയിരുന്നില്ല. പരസ്പരത്തിലെ ദീപ്തിയായി എത്തിയത് ഗായത്രി അരുൺ ആയിരുന്നു. ദീപ്തിയും സൂരജും സന്തുഷ്ടകരമായ ജീവിതം മുൻപോട്ട് പോകുന്നതിനിടയിലായിരുന്നു വേഗം പരസ്പരം അവസാനിപ്പിക്കുന്നത്.
പരസ്പരത്തിലെ അഭിനയത്തിന് ശേഷം പിന്നീട് അതിലെ കേന്ദ്രകഥാപാത്രം ദീപ്തിയെ മറ്റ് പരമ്പരകളിൽ എവിടെയും കാണാൻ കഴിഞ്ഞില്ല. എന്നാൽ താരം മിനി സ്‌ക്രീനിൽ നിന്നും മാറി എങ്കിൽ കൂടിയും നിരവധി സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.

സിനിമ തിരക്കുകൾ മൂലം ആണ് താരം മിനി സ്‌ക്രീനിൽ നിന്നും വിട്ടുമാറിയിരുന്നു എന്നാണ് ആരാധകർ കരുതിയത് എങ്കിൽ അത് തെറ്റാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പറയുന്നത്. മിനി സ്‌ക്രീനിൽ ഉള്ള ഒരു പ്രമുഖ താരത്തിന്റെ കളികൾ ആണ് ഗായത്രി എന്ന നടിക്ക് വിലങ്ങു തടിയായി നിൽക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ആ പ്രമുഖ നടി ഇടപെട്ടത് മുഖാന്തിരം ആണ് ഇപ്പോൾ ഗായത്രി സീരിയലുകളിൽ എത്താത്തത്.

ദീപ്തിയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് തനിക്ക് ഇൻഡസ്ട്രിയിൽ പിടിച്ചുനില്ക്കാൻ ഉള്ള വെല്ലുവിളി ആകുമോ എന്ന ഭയവും ഇതിന് പിന്നിൽ ഉണ്ടാകാം. സീരിയൽ സെറ്റുകളിൽ വച്ച് ദീപ്തിയും ഈ നടിയും തമ്മിൽ വാഗ്വാദങ്ങൾ ഉണ്ടായതായും അന്ന് ഗായത്രിയെ അനുനയിപ്പിച്ചത് സുഹൃത്തുക്കൾ ആണെന്നും അഭിപ്രായം ഉണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് പരസ്പരം വേഗം അവസാനിപ്പിച്ചതെന്നാണ് ചിലരുടെ നിരീക്ഷണം.