മകന്റെ മൊബൈൽ ഗെയിം കളിയിൽ കൂടി അമ്മക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ; സംഭവം അരീക്കോട്..!!

572

മലപ്പുറത്ത് അധ്യാപികയായ വീട്ടമ്മക്ക് കഴിഞ്ഞ 8 മാസം കൊണ്ട് അക്കൗണ്ട് വഴി നഷ്ടം ആയത് ഒരു ലക്ഷത്തോളം രൂപ. സംഭവം എന്താണെന്ന് മാനസിലാവാതെ വീട്ടമ്മ അരീക്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുക ആയിരുന്നു. തുടർന്ന് സൈബർ സെൽ ആണ് അന്വേഷണം നടത്തിയത്. ഹൈ സ്കൂൾ വിദ്യാർത്ഥി ആയിരുന്ന മകൻ ദിവസവും ഫോണിൽ ഗെയിം കളിക്കുമായിരുന്നു.

മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന ഈ വാലറ്റ് ആയ പേ ടി എം വഴി ഗെയിം ഫീസ് ആയി 50 രൂപ മുതൽ 5000 രൂപ വരെ കുട്ടി ദിവസവും അടച്ചിരുന്നു. 8 മാസം കൊണ്ട് ആണ് അധ്യാപികയുടെ അക്കൗണ്ടിൽ പോയത് ഒരു ലക്ഷത്തോളം ആയിരുന്നു.

അധ്യാപിക ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ എത്തിയപ്പോൾ ആണ് സംഭവം അറിയുന്നത്. തുടർന്നാണ് പോലീസ് പരാതി നൽകിയത്. ഇതുപോലെ കഴിഞ്ഞ ദിവസം ലുലു മാൾ 500 രൂപയുടെ ഫ്രീ കൂപ്പൺ നൽകും എന്നുള്ള വ്യാജ ലിങ്ക് വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ചിരുന്നു. ഇതുപോലെ വ്യാജ ലിങ്കുകൾ നിരവധി ആണ് ദിനവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്