മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

796

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരുടെയും പേടിസ്വപ്നമാണ് വെള്ളം. ചിലപ്പോള്‍ മഴയത്തോ, ചിലപ്പോള്‍ വസ്ത്രം അലക്കുമ്പോഴോ, ചിലപ്പോള്‍ കുട്ടികള്‍ എടുത്ത് കളിച്ചോ, ചിലപ്പോള്‍ കുനിയുമ്പോള്‍ പോക്കറ്റില്‍ നിന്നോ, ചിലപ്പോള്‍ നമ്മുടെഅശ്രദ്ധകൊണ്ടോ ഒക്കെ ഒരിക്കലെങ്കിലും മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീഴാത്ത ഒരാളും ഇവിടെ കാണില്ല. എന്നാല്വെരള്ളത്തേക്കാള്‍ നമ്മുടെ അശ്രദ്ധയും, ഒരു പരിധി വരെ അജ്ഞതയുമാണ് വെള്ളത്തില്‍ വീണ മൊബൈല്‍ ഫോണ്ത കരാറിലാകുന്നതിന് പ്രധാന കാരണം. അല്പം പ്രഥമശുശ്രൂഷ അറിയുമെങ്കില്‍ തീര്ച്ച്യായും നിങ്ങള്ക്ക് വെള്ളത്തില്‍ വീണമൊബൈല്‍ ഫോണിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.

ആദ്യമായി പറയട്ടെ, വെള്ളത്തില്‍ വീണാല്‍ അലിഞ്ഞു പോകുന്നതോ, ദ്രവിക്കുന്നതോ ആയ ഒരു ഭാഗവും ഫോണില്‍ ഇല്ല. മറിച്ച് വളരെ വിവിധ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന കാലുകള്ക്കി്ടയില്‍ വെള്ളം നിന്ന് വൈദ്യുതികടന്ന് പോകുമ്പോള്‍ ഷോര്ട്ട്സ ര്ക്യൂലട്ട് ആകുന്നതാണ് കൂടുതലായും മൊബൈല്‍ ഫോണിനെ തകരാറിലാക്കുന്നത്. എന്നാല്‍ വെള്ളം കടന്നു ചെന്നാല്‍ ഡിസ്പ്ലേയില്‍ മങ്ങള്‍ ബാധിക്കുവാന്‍ സാധ്യത ഉണ്ടെന്നുള്ളത് സത്യമാണ്. അതായത് നനവ് പൂര്ണ്ണ മായിഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങളൂടെ ഫോണിന് മിക്കവാറും സന്ദര്ഭണങ്ങളില്‍ ഒരു തകരാറും സംഭവിക്കില്ല. ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്ന് നമുക്ക് നോക്കാം. ഇത് മൊബൈല്‍ ഫോണില്‍ മാത്രമല്ല, ക്യാമറ, mp3 പ്ലേയര്‍, ടാബ്ലെറ്റ്എന്നിവയുടെ എല്ലാം കാര്യത്തില്‍ ഉപയോഗിക്കാവുന്നതാണ്.

വെള്ളത്തില്‍ വീണ ഫോണ്‍ ഓഫ് ചെയ്യുകയും ബാറ്ററി നീക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രഥമ ശുശ്രൂഷയുടെ ആദ്യ ഘട്ടം. കാരണം ഫോണ്‍ ഓഫ് ആണെങ്കില്‍ പോലും ബാറ്ററി ഉണ്ടെങ്കില്‍ പല ഭാഗത്തും വൈദ്യുതിപ്രവാഹം ഉണ്ടാകാന്സാറധ്യതയുണ്ട്. ഇത് ഷോര്ട്ട് സര്ക്യൂ ട്ടിന് കാരണമായേക്കാം. ഇത് എല്ലാവരും ചെയ്യുമെങ്കിലും, അല്പസമയം കഴിയുമ്പോഴേക്കും നമ്മുടെ ഫോണിന് എന്തെങ്കിലും സംഭവിച്ചോ എന്നറിയാനുള്ള ജിജ്ഞാസ കാരണം നമ്മള്‍ ഒന്ന് പരിശോധിക്കാന്‍ ശ്രമിക്കും. 3 ദിവസത്തേക്ക് ഈ ആകാംക്ഷ മറികടക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ ആദ്യ ഘട്ടം വിജയകരമായി പൂര്ത്തി യാക്കി എന്നു കരുതാം.
അടുത്തതായി ഫോണിന്റെ നിങ്ങള്ക്ക്ര ഊരിയെടുക്കാന്‍ കഴിയുന്ന എല്ലാ ഭാഗങ്ങളും സിം കാര്ഡുംണ, മെമ്മറി കാര്ഡുംാ മറ്റ് ബോഡി ഭാഗങ്ങളും ഊരി സൂക്ഷിച്ച് വയ്ക്കുക. ഇനി ഫോണ്‍ കേടായാല്‍ തന്നെയും സിം കാര്ഡിളലെയും, മെമ്മറി കാര്ഡിിലെയും വിവരങ്ങള്‍ എങ്കിലും സംരക്ഷിക്കാന്‍ ഇത് സഹായിക്കും.
അടുത്ത ഘട്ടം തീര്ത്തും നിങ്ങളുടെ ഫോണിന്റെ അവസ്ഥയെ അനുസരിച്ചാണ്. നിങ്ങളുടെ ഫോണ്‍ ഉപ്പുവെള്ളത്തിലോ,ചെളിവെള്ളത്തിലോ, സാമ്പാറിലോ, പായസത്തിലോ ഇനി മറ്റ് എന്തെങ്കിലും തരത്തില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യമുള്ളലായനികളിലോ ആണ് വീണതെങ്കില്‍ നല്ലപോലെ വെള്ളം ഉപയോഗിച്ച് കഴുകുക. ഇത്തരം രാസപദാര്ഥിങ്ങളുടെ സാന്നിധ്യം പൂര്ണ്ണയമായും ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം, ഫോണിന്റെ പുറത്തുനിന്നല്ല, അകത്തുനിന്നും ഇവ നീക്ക് ചെയ്യണം. കാരണം ഇവയുടെ സാന്നിധ്യം ഫോണിലെ ലോഹഭാഗങ്ങള്‍ പെട്ടെന്ന് ദ്രവിക്കുന്നതിനും, അതുവഴി ഇപ്പോള്‍ തകരാര്‍ ഒന്നും സംഭവിച്ചില്ലെങ്കിലും വളരെ പെട്ടെന്ന് ഇത് തീര്ത്തും ഉപയോഗശൂന്യമാകുന്നതിനും കാരണമാകും.
അടുത്തതായി ഫോണിന്റെ ഉള്ളില്‍ കടന്ന വെള്ളത്തിനെ പെട്ടെന്ന് നീരാവീകരിച്ച് പുറത്തു കളയുക എന്നുള്ളതാണ്.അതിനായി വേണെമെങ്കില്‍ അല്പം ആല്ക്കിഹോള്‍(മദ്യം), ബോഡി സ്പ്രേ എന്നിവ ഉള്ളിലേക്ക് ഒഴിക്കാവുന്നതാണ്. ഇത് വെള്ളം പെട്ടെന്ന് ബാഷ്പീകരിക്കുന്നതിന് സഹായിക്കും. എന്നാല്‍ വളരെ കുറച്ച് വെള്ളമേനനഞ്ഞിട്ടുള്ളു എങ്കില്‍ ഇതിന്റെ ആവശ്യമില്ല.
അടുത്തതായി ഫോണ്‍ വെയിലത്ത് വയ്ക്കാവുന്നതാണ്. എന്നാല്‍ ഇത് യുക്തിസഹമായി ചെയ്യേണ്ടതാണ്. അമിതമായ വെയില്‍ ഏല്ക്കുനന്നത് ഡിസ്പ്ലേ തകരാറിലാകുന്നതിന് കാരണമായേക്കാം. അതിനാല്‍ ഒരു തുണി വിരിച്ച് അതില്ഡിാസ്പ്ലേയില്‍ നേരിട്ട് വെയിലടിക്കാത്ത രീതിയില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക.
വെയില്‍ ഇല്ലാത്ത സമയമാണെങ്കില്‍ ശക്തിയായ വായു പ്രവാഹിപ്പിക്കുന്നത് വഴിയും ഉള്ളിലെ വെള്ളം ബാഷ്പീകരിക്കുന്നത് ത്വരിതപ്പെടുത്താവുന്നതാണ്. ഇതിന്‍ ഫാനിന്റേയോ, വാക്വം ക്ലീനറിന്റെയോ, എയര്‍ കമ്പ്രസ്സറിന്റേയോ സഹായം തേടാവുന്നതാണ്. എന്നാല്‍ ഹീറ്റര്‍(ഹെയര്‍ ഡ്രൈയര്‍) ഉപയോഗിക്കുന്നത് ഫോണ്‍ അമിതമായി ചൂടാകുന്നതിന് കാരണമാകും. ഓര്ക്കുവക ഒന്നോ രണ്ടോ മിനിറ്റ് വായു പ്രവാഹം ഉണ്ടായി എന്നു കരുതി ഒരിക്കലും അതിലെ ജലാംശം പൂര്ണ്ണ മായും പോകില്ല എന്ന് തിരിച്ചറിയുക. വെള്ളം അതേരൂപത്തില്‍ അല്ലാതെ പൊടിപടലങ്ങള്‍ നനഞ്ഞ് ഇരുന്നാലും ഷോര്ട്ട്മ സര്ക്യൂ ട്ട് ഉണ്ടാകാവുന്നതാണ്.
അടുത്തതായി ഫോണ്‍ ഉണങ്ങിയ അരിയോ, സിലിക്ക പാക്കറ്റുകളോ ഉള്ള പാത്രത്തില്‍ ഒരു ദിവസത്തേക്ക് അടച്ച് വയ്ക്കുക. ഇവ രണ്ടിനും ജലാംശം വലിച്ചെടുക്കാന്‍ നല്ല കഴിവുണ്ട്. അതുപോലെ തന്നെ അരി എടുക്കുമ്പോള്‍ ഒരു തുണികൊണ്ട് തുടച്ച് അതിലെ പൊടി നീക്കം ചെയ്യുന്നത് വളരെ നന്നായിരിക്കും.
ഇത്രയും കഴിഞ്ഞാല്‍ നമ്മുടെ ഫോണിന്റെ അവസ്ഥ നമുക്ക് പരിശോധിക്കാവുന്നതാണ്. സിം, മെമ്മറി കാര്ഡ്ക എന്നിവ ഇടാതെ ബാറ്ററി ഇട്ട് ശ്രദ്ധയോടെ ഫോണ്‍ ഓണ്‍ ചെയ്യുക. ഫോണ്‍ അമിതമായി ചൂടാവുകയോ, LED, ഡിസ്പ്ലേ എന്നിവയുടെ പ്രകാശത്തില്‍ എന്തെങ്കിലും വ്യതിയാനമോ ഉണ്ടെങ്കില്‍ ഉടനെ തന്നെ ഓഫ് ചെയ്യുകയും, വീണ്ടും ഉണക്കുകയും ചെയ്യുക.
പുതുതലമുറ ഫോണുകള്‍ മിക്കവാറും വെള്ളം നനഞ്ഞാല്‍ നിറം മാറുന്നതരം വാട്ടര്‍ സ്റ്റിക്കറുമായാണ് വരുന്നത്. അതിനാല്നിരങ്ങളുടെ ഫോണ്‍ വെള്ളത്തില്‍ വീഴുന്ന സമയത്തു തന്നെ അതിന്റെ വാറണ്ടി മിക്കവാറും നഷ്ടപെട്ടു കാണും. അതിനാല്നിനങ്ങള്ക്ക്ത എറ്റവും സുരക്ഷിതമായ മാര്ഗ്ഗം ഈ പറഞ്ഞ പ്രഥമശുശ്രൂഷകള്‍ നല്കു്ക എന്നുള്ളതാണ്. അതുപോലെ തന്നെ ഈ പറഞ്ഞ എല്ലാം ചെയ്ത് നിങ്ങളുടെ ഫോണിന്റെ യഥാര്ത്ഥപ അവസ്ത അറിഞ്ഞതിനു ശേഷം മാത്രം ആവശ്യമെങ്കില്‍ സര്വീലസിനു നല്കുതക. വെള്ളം വീണു എന്നു പറഞ്ഞു വരുന്ന ഫോണ്‍ ഉടമകളോട് ഒരു കുഴപ്പവും ഇല്ലാത്ത ഭാഗങ്ങള്‍ കേടായെന്നും അതു മാറ്റിവച്ചെന്നും പറഞ്ഞ് അനാവശ്യമായി പണമീടാക്കുന്ന ദുഷ് പ്രവണത ഒരു ചെറിയ ശതമാനം സര്വീാസ് സെന്ററുകളിലെങ്കിലും കണ്ടുവരുന്നുണ്ട്
അബദ്ധത്തിൽ ഫോണ്‍ വെള്ളത്തിൽ പെട്ടെന്ന് തന്നെ അതെടുത്ത് ചൂടാക്കുകയും പ്രവർത്തിക്കുന്നുണ്ടോ എന്നുനോക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളത്തിൽ വീണ ഫോണുകളെ നിങ്ങൾക്ക് സ്വയം സംരക്ഷിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. വെള്ളത്തിൽ വീണ ഫോണ്‍ എന്തുചെയ്യണമെന്ന് അറിയാതെ ഓണാക്കി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ അത് ഉപയോഗശൂന്യമായേക്കാം.

ഫോൺ വെള്ളത്തിൽ വീണാൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

∙ ഫോണിന്റെ ഏതെങ്കിലും ബട്ടണിലോ കീയിലോ അമർത്തരുത്. മാത്രമല്ല, കുലുക്കുകയോ വെള്ളം ഒഴിവാക്കാനായി കുടയുകയോ ചെയ്യരുത്.

∙ വെള്ളത്തിൽ വീണ ഫോൺ ഉടൻ ഓണാക്കരുത്. അത് തനിയെ ഓഫായിട്ടില്ലെങ്കിൽ ഉടൻ ഓഫുചെയ്യുക. ഫോൺ പ്രവർത്തിക്കുന്നുണ്ടെങ്കിലും അത് ഓണാക്കരുത്.

∙ ഓഫുചെയ്ത ഉടന്‍ തന്നെ സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി എന്നിവ ഫോണിൽ നിന്നും നീക്കം ചെയ്യണം.

∙ ഫോണിലെ വെള്ളം ഒഴിവാക്കാൻ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഫോണിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വെള്ളം പടരാൻ കാരണമാകും.

∙ ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കുക.

∙ ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാനോ? ഫ്രീസറോ മറ്റോ ഉപയോഗിച്ച് തണുപ്പിക്കാനും ശ്രമിക്കരുത്.

∙ വെള്ളത്തിൽ നന്നായി മുങ്ങിയെങ്കിൽ വാക്വം ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം ഫോണിന്റെ വിടവുകളിൽ നിന്നും വെള്ളം വലിച്ചെടുക്കാം.

∙ ഫോൺ സിബ്ബിട്ട ഒരു കവറിലാക്കി അരിവച്ചിരിക്കുന്ന പാത്രത്തിനുള്ളിൽ ഇട്ടുവയ്ക്കുന്നതും ഫോണിന്റെ നനവ് ഒഴിവാക്കാൻ സഹായിക്കും. ഇതിനായി ഫോൺ ഡ്രൈയിങ് പൗച്ചുകളും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അതില്ലെങ്കിൽ കൂടുതൽ ആലോചിക്കാതെ നേരിട്ട് അരി പാത്രത്തിൽ ഇട്ടുവയ്ക്കുക.

∙ 2 ദിവസം ഫോൺ ഉണക്കിയ ശേഷം ചാർജറും സിം കാർഡുമിട്ട് ഉപയോഗിച്ച് നോക്കാവുന്നതാണ്. ഓണാകുന്നില്ലെങ്കിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ റിപ്പയറിങ് കൊണ്ടുപോകാം.

∙ ഫോൺ ഓണാകുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കുറച്ച് ദിവസത്തേക്ക് കൂടി എല്ലാ ഓപ്ഷനുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.