മോഹൻലാലിനെ വെച്ച് എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ല; അടൂർ ഗോപാലകൃഷ്ണൻ പറയുന്നത് ഇങ്ങനെ..!!

1036

ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്രസംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.

ഏഴ് തവണ ദേശിയ പുരസ്‌കാരം ലഭിച്ച കലാകാരൻ ആണ് അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിൽ അഭിമാനം ആയ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുള്ള അടൂർ ഗോപാലകൃഷ്ണന്റെ നായകന്മാർ ആയി മമ്മൂട്ടിയും ദിലീപും ഒക്കെ എത്തിയുട്ടുണ്ട് എങ്കിൽ കൂടിയും മോഹൻലാൽ എന്ന അഭിനയ വിസ്മയം അടൂരിനോപ്പം ഇതുവരെ ഒന്നിച്ചട്ടില്ല.

അടൂർ ഒരുക്കിയിരിക്കുന്ന പതിമൂന്നോളം ചിത്രങ്ങളിൽ മൂന്നെണ്ണത്തിൽ നായകനായി എത്തിയ മമ്മൂട്ടി ആയിരുന്നു. മോഹൻലാലും അടൂർ ഗോപാലകൃഷ്ണനും തമ്മിൽ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ചിത്രം ചെയ്യാത്തത് എന്ന് പറയുന്നവർക്ക് മറുപടിയും അടൂർ പറയുന്നു. താൻ വളരെ കുറച്ചു ചിത്രങ്ങൾ മാത്രം ആണ് ചെയ്തിട്ടുള്ളത്. മോഹൻലാലും താനും ആയി യാതൊരു വിധ പ്രശ്നങ്ങളും ഇല്ല.

അദ്ദേഹത്തിനെ വെച്ച് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ കണ്ടെത്താൻ തനിക്ക് കഴിഞ്ഞട്ടില്ല എന്നും തനിക്ക് ഏറെ ഇഷ്ടപെട്ട നടനായ ദിലീപിനെ വെച്ച് ഈ അടുത്ത കാലത്താണ് ഒരു സിനിമ ചെയ്യാൻ കഴിഞ്ഞത്.

ജയറാം നല്ലൊരു നടൻ ആണ്. എന്റെ സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞിട്ടും ചെയ്യാൻ കഴിഞ്ഞില്ല. സുരേഷ് ഗോപിയെ വെച്ച് ചെയ്തട്ടില്ല. താരങ്ങളെ നോക്കിയല്ല താൻ ഇത്രയും ചിത്രങ്ങൾ ചെയ്തത് എന്നും അടൂർ പറയുന്നു.