ലാലേട്ടന്റെ മനസ്സ് കീഴടക്കിയ നീരാളിയുടെ തിരക്കഥ

1138

രാം ഗോപാൽ വർമയുടെ ഒട്ടേറെ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ബോളിവുഡ് സിനിമ സംവിധാനവും ചെയ്തിട്ടുള്ള അജോയ് വർമയെന്ന ചങ്ങനാശ്ശേരികാരൻ നീരാളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയാണ്.

ഒടിയനും ലുസിഫറും രണ്ടാമൂഴം ഒക്കെ മോഹൻലാലിന്റെ വരാൻ ഇരിക്കുന്ന ചിത്രങ്ങൾ എന്ന് പറയുമ്പോഴും നീരാളി എന്ന ചിത്രം ഈ വർഷത്തെ മോഹൻലാൽ ചിത്രങ്ങളുടെ കൂട്ടത്തിലെ ഇല്ലായിരുന്നു.. 2016 മുതൽ കൂടുതൽ സെലേക്റ്റീവ് ആയ മോഹൻലാൽ ഈ ചിത്രത്തിലേക്ക് എത്തുന്നത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ച ഈ ചിത്രത്തിന്റെ തിരക്കഥ തന്നെയാണ്. അടുത്ത കാലത്ത് ഒന്നും മോഹൻലാലിനെ ഇത്രയേറെ വിസ്മയിപ്പിച്ച മറ്റൊരു തിരക്കഥ ഉണ്ടായിട്ടില്ല എന്ന് ലാലേട്ടന്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

നീരാളിയുടെ തിരക്കഥയുമായി മോഹൻലാലിനെ കാണാൻ എത്തിയ സംവിധായകൻ അജോയ് വർമയുടെ വാക്കുകൾ..

” ഏളമക്കരയിലെ ലാൽ സാറിന്റെ വീട്ടിൽ ആണ് ചിത്രത്തിന്റെ കഥ പറഞ്ഞത്. കഥയല്ല, ചിത്രത്തിന്റെ തിരക്കഥയാണ് പറഞ്ഞത്. തിരക്കഥ എഴുതി പൂർത്തിയാക്കിയപ്പോൾ ഒരു കാര്യം മനസിൽ ഉറപ്പിച്ചിരുന്നു, ഈ കഥാപാത്രം ലാൽ സാറിനു അല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയില്ല എന്ന്, ലാൽ സാറിനെ കിട്ടിയില്ലാരുന്നുവെങ്കിൽ ഈ സിനിമ ഒരിക്കലും നടക്കില്ലായിരുന്നു, ഒറ്റയിരുപ്പിൽ ആണ് ലാൽ ഈ തിരക്കഥ മുഴുവൻ വായിച്ചത്, ലാൽ സാറിന് തിരക്കഥ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു, ഇത് എന്റെ മഹാഭാഗ്യം അജോയ് വർമ്മ പറഞ്ഞു നിർത്തി.

നിമിറിന്റെ ലൊക്കേഷനിൽ ആയിരുന്നു സന്തോഷിനെ ലാൽ സാർ വിളിക്കുകയും ഈ ചിത്രം നിർമ്മിക്കണം എന്നു പറയുകയും ആയിരുന്നു. ഗംഭീര തിരക്കഥ എന്നാണ് ലാൽ സാർ ഈ ചിത്രത്തെ സന്തോഷിനോട് വിശേഷിപ്പിച്ചത്, അങ്ങനെ സന്തോഷ് ടി കുരുവിളക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.

36 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയായ നീരാളി പെരുന്നാൾ റിലീസ് ആയി തീയറ്ററിൽ എത്തും. നദിയ മൊയ്ദു ആണ് നീരാളിയിൽ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. മൂൺ ഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രം, 18 കിലോ ഭാരം കുറച്ചു മോഹൻലാലിന്റെ ഈ വർഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രം ആയിരിക്കും. ഉള്ളടക്ക കടപ്പാട് നാന വീക്കിലി

Facebook Notice for EU! You need to login to view and post FB Comments!