ബാംഗ്ലൂരിൽ ആദ്യമായി ഫാൻസ് ഷോ നടത്തുന്ന മലായാളം ചിത്രമാകാൻ വില്ലൻ

1410

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീം നാലാമതായി ഒന്നിക്കുന്ന ചിത്രമാണ് വില്ലൻ. ഒട്ടേറെ പ്രത്യേകതകളോടെയാണ് ചിത്രം ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്നത്. പുലിമുരുകൻ എന്ന മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രത്തിന് ശേഷം എത്തുന്ന മോഹൻലാൽ നായകൻ ആകുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാണ് വില്ലൻ. മലയാളത്തിന്റെ സൂപ്പർഹിറ്റ് ജോഡികളായ മഞ്ജു വാര്യർ മോഹൻലാൽ കൂട്ടുകെട്ട് ചിത്രത്തിന്റെ വലിയ പ്രത്യേകത തന്നെയാണ്.

 

തമിഴ് സൂപ്പർതാരങ്ങളായ വിശാലും ഹൻസികയും ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം.

റോക്ക്ലൈൻ നിർമാണ കമ്പനി ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രം, 8കെ യിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രം.

1200 ഓളം ഷോ ആണ് ചിത്രം ആദ്യ ദിനം കളിക്കാൻ പോകുന്നത്. 300 ഓളം തീയറ്ററുകളിൽ ആണ് ചിത്രം കേരളത്തിൽ മാത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഇന്ത്യ ഒട്ടാകെ 450 ഓളം തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്.

ബാംഗ്ലൂരിൽ ആദ്യമായി ഒരു മലയാള സിനിമയ്ക്കു ഫാൻ ഷോ എന്ന നേട്ടവും വില്ലൻ സ്വന്തമാക്കി. ഒക്ടോബർ 27 ന് രാവിലെ ഏഴു മണിക്ക് ജാലഹള്ളി എച് എം ടി തിയേറ്ററിൽ ആണ് വില്ലന് ഫാൻ ഷോ ഉള്ളത്. ഫാൻ ഷോയുടെ ടിക്കറ്റുകൾ ഏകദേശം വിറ്റു തീരാറായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

ഇത് കൂടാതെ മറ്റൊരു റെക്കോർഡും കൂടി വില്ലൻ സ്വന്തം പേരില്‍ കുറിച്ചു. ബാംഗ്ലൂരിൽ ഒരു മലയാളം സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ റിലീസ് ആണ് വില്ലന് ലഭിക്കാന്‍ പോകുന്നത്. ഇതിനോടകം തന്നെ ബാംഗ്ലൂർ സിറ്റിയിൽ മാത്രം 42 ഷോകൾ ആണ് ഈ ചിത്രത്തിന് ഉള്ളത്.
കേരളത്തിൽ ഇപ്പോൾ എല്ലാ സ്‌ക്രീനുകളിലും എക്സ്ട്രാ ഷോകളും മിഡ് നൈറ്റ് ഷോകളും കൂട്ടി ചേർത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിന്‍റെ സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്കു മുൻപേ തന്നെ എക്സ്ട്രാ ഷോകളും മിഡ് നൈറ്റ് ഷോകളും ആഡ് ചെയ്യേണ്ടി വരുന്നത്. ബാഹുബലിക്ക് പോലും ഇത്ര വലിയ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചിട്ടില്ല ഇവിടെ എന്നത് വില്ലൻ തരംഗത്തിന്റെ മറ്റൊരു തെളിവാണ്.

വമ്പിച്ച ഡിമാൻഡ് മൂലം ഫാൻ ഷോകളുടെ എണ്ണവും കൂടുന്നുണ്ട്. എല്ലാ പ്രധാന സെന്ററുകളിലും ഷോകളുടെ എണ്ണത്തിന്റെ കാര്യത്തിൽ പുതിയ റെക്കോർഡ് ആണ് വില്ലൻ തീർക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ചത്തെയും ഞായറാഴ്ചത്തേയും വരെ നൈറ്റ് ഷോകളുടെ ടിക്കറ്റുകൾ വളരെ വേഗത്തില്‍ ആണ് വിറ്റഴിയുന്നത്.