ആവേശമായി ബിഗ് ബ്രദർ ആദ്യ പകുതി; First Half Review..!!

5883

മോഹൻലാൽ – സിദ്ദിഖ് ടീം ഒന്നിക്കുന്ന ബിഗ് ബ്രദർ തീയറ്ററുകളിൽ എത്തി. രാവിലെ 7.45 ഓഡി പലയിടത്തും ഫാൻസ്‌ ഷോ അടക്കം പ്രദർശനം തുടങ്ങിയത്. ചിത്രത്തില്‍ മോഹന്‍ലാല്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

പയ്യെ തുടങ്ങുന്ന ചിത്രം ഇന്റർവെൽ എത്തുമ്പോൾ ആവേശം നിറച്ചാണ് നിർത്തുന്നത്. ഫ്ലാഷ് ബാക്കിൽ തുടങ്ങുന്ന ചിത്രത്തിൽ സിമ്പിൾ ഇൻട്രോ ആണ് മോഹന്ലാലിനുള്ളത്. ആദ്യ പകുതിയിൽ കോമഡിയും അതിനൊപ്പം മോഹൻലാൽ ആരാധകർക്ക് ആവേശം നൽകുന്ന കിടിലം ആക്ഷൻ രംഗങ്ങളും ഉണ്ട്. ആദ്യ പകുതിയിൽ 3 ആക്ഷൻ രംഗങ്ങൾ ആണ് ഉള്ളത്.

പുതുമുഖമായ മിര്‍ണ മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ടിനി ടോം അനൂപ് മേനോന്‍ ദേവന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ അബ്ബാസ് ഖാന്‍ സിദ്ധിഖ് ചെമ്പന്‍ വിനോദ് ഹണി റോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മോഹന്‍ലാലിന്റെ സഹോദരനായാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുന്നത്.

ഫിലിപ്പോസ് കെ.ജോസഫ് മനു മാളിയേക്കല്‍ ജെന്‍സോ ജോസ് വൈശാഖ് രാജന്‍ എന്നിവര്‍ക്കൊപ്പം സിദ്ധിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.