ഇന്ദ്രജിത്തിന്റെ സിനിമാ അരങ്ങേറ്റത്തിനു പിന്നിലെ യഥാര്‍ത്ഥ ഹീറോ മോഹന്‍ലാല്‍!

1748

മലയാള സിനിമക്ക് വേറിട്ട അഭിനയ ശൈലി നൽകി പുതിയ മുഖം നൽകിയ നടൻ ആയിരുന്നു സുകുമാരൻ, സുകുമാരന്റെ മക്കളായ പ്രിത്വിരാജ്, ഇന്ദ്രജിത്ത് ഇന്ന് മലയാള സിനിമയിലെ അറിയപ്പെട്ടുന്ന നടന്മാർ ആണ്.

മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ച് സിനിമയില്‍ തിളങ്ങിയ ഒട്ടേറെ താരങ്ങളുണ്ട്, അവരില്‍ ഒരാളായിരുന്നു നടന്‍ ഇന്ദ്രജിത്ത്. സുകുമാരന്‍ നിര്‍മ്മിച്ച ‘പടയണി’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ആദ്യമായി മുഖം കാണിക്കുന്നത്, ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു താരപുത്രന്റെ അരങ്ങേറ്റം.

സാജിദ് യഹിയ ഒരുക്കുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഇന്ദ്രജിത്ത് തന്റെ ആദ്യ സിനിമയെക്കുറിച്ച് സംസാരിച്ചത്. മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് ആണ്.

സുനീഷ് വരനാട് തിരക്കഥ എഴുതുന്ന ചിത്രം മാര്‍ച്ച് ആദ്യവാരം പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലിന്‍റെ സിനിമകളില്‍ നമ്മള്‍ കണ്ട കുറെയധികം കഥാപാത്രങ്ങളെ ഓര്‍മ്മിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റര്‍ടെയ്നര്‍ ആയിരിക്കും ഈ ചിത്രമെന്നും ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ഇന്ദ്രജിത്ത് അഭിപ്രായപ്പെട്ടു.