നടിമാരുടെ സംഘടനക്ക് മോഹൻലാലിന്റെ പിന്തുണയോ..?? മമ്മൂട്ടിയെ വിമര്ശിച്ചിട്ടും ലാലിന്റെ മൗനത്തിന്റെ കാരണം

677

മലയാള സിനിമയില്‍ അടുത്തിടെ രൂപംകൊണ്ട നടിമാരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ കളക്ടീവിന് മോഹന്‍ലാലിന്റെ പിന്തുണയുള്ളതായി റിപ്പോര്‍ട്ട്. ഡബ്ല്യൂസിസിയിലെ പ്രമുഖ നടിമാരുമായുള്ള അടുത്ത ബന്ധവും ഇവരുടെ ശത്രുക്കളുമായുള്ള എതിര്‍പ്പുമാണ് മോഹന്‍ലാലിന്റെ സപ്പോര്‍ട്ട് കിട്ടാന്‍ കാരണമായത്. അതുമാത്രമല്ല, പാര്‍വതിയും മഞ്ജുവാര്യരും ഉള്‍പ്പെടെയുള്ള നടിമാര്‍ അടുത്തിടെ മോഹന്‍ലാലിനെ പുകഴ്ത്താന്‍ മത്സരിക്കുന്നത് ഇതിന്റെ ഭാഗമായി കൂടിയാണ്.

മമ്മൂട്ടിയെ പരസ്യമായി വിമര്‍ശിക്കാന്‍ നടി പാര്‍വതി ധൈര്യം കാട്ടിയെങ്കില്‍ അത് മോഹന്‍ലാലിനെ പുകഴ്ത്താനാണ് ശ്രമിച്ചതെന്നുകാണാം. ദിലീപ് ഉള്‍പ്പെടെയുള്ളവരുമായുള്ള മോഹന്‍ലാലിന്റെ അകല്‍ച്ച എല്ലാവര്‍ക്കും അറിയാവുന്നതാണ്.

പുതിയ സംഘടന രൂപീകരിച്ച നടിമാര്‍ക്കെതിരെ അമ്മയില്‍ ശക്തമായ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍, സംഘടനയുടെ പേരില്‍ അവര്‍ക്കെതിരെ യാതൊരു നടപടിയും പാടില്ലെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടിരുന്നതായി ചിലര്‍ സൂചിപ്പിക്കുന്നു. മോഹന്‍ലാലിന്റെ ഈയൊരു നിലപാട് നടിമാരുടെ കൂട്ടായ്മയ്ക്ക് ഏറെ ഗുണം ചെയ്യുകയും ചെയ്തു.

അടുത്തിടെ നടന്ന പല വിവാദങ്ങളിലും വനിതാ സംഘടനയ്ക്ക് മോഹന്‍ലാലിന്റെ നേരിട്ടല്ലാത്ത പിന്തുണയുണ്ടായിരുന്നു. ലാലിന്റെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ വിലക്കുപോലുള്ള നടപടികളും മറ്റും ഇവര്‍ക്കെതിരെ വിലപോയില്ല. വനിതാ സംഘടനയ്ക്ക് മോഹന്‍ലാല്‍ നല്‍കുന്ന പരോക്ഷ പിന്തുണയ്ക്ക് അമ്മയിലെ ചില പ്രമുഖര്‍ക്ക് അസ്വാരസ്യമുണ്ട്. ജൂണില്‍ അമ്മയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചേക്കുമെന്നാണ് സൂചന.

കടപ്പാട് പ്രവാസി ശബ്ദം