കഴിഞ്ഞ 15 വർഷത്തിൽ ഒരിക്കൽ പോലും ഫോണിൽ വിളിച്ചട്ടില്ല; പക്ഷെ ഇന്ന് ലാലേട്ടൻ വിളിച്ചു; മണികുട്ടൻ പറയുന്നു..!!

445

കൊറോണ കൊണ്ട് ലോക്ക് ഡൌൺ ആയത് മൂലം തൊഴിൽ മേഖല സ്തംഭിച്ചത് കൊണ്ട് പലരും ജീവിതത്തിൽ ദുർഘടമായ മേഖലയിൽ കൂടി ആണ് കടന്നു പോകുന്നത്. അതിൽ സാധാരണക്കാർ മുതൽ സിനിമ താരങ്ങൾ വരെ ഉണ്ട്. മലയാളത്തിന്റെ പ്രിയ നടൻ മണിക്കുട്ടൻ മോഹൻലാലിനെ കുറിച്ച് ഇട്ട പോസ്റ്റ് ആണ് വൈറൽ ആക്കുന്നത്. പോസ്റ്റ് ഇങ്ങനെ..

നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനും!!!

ലോക്ക് ഡൌൺ കാലഘട്ടത്തിൽ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകൾ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎൽ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിനചിലവുകൾക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തിൽ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്.

അന്നന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനിൽക്കുന്ന സാഹചര്യം എനിക്കൂഹിക്കാൻ കഴിയും.
ഒരു struggling artist (struggling star അല്ല) എന്ന നിലയിൽ ഞാൻ സിനിമയിൽ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാൻ മെസ്സേജ് അയക്കുമ്പോൾ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല, ഒരു പക്ഷെ അവരിൽ പലരും ഇതേഅവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം .

ഈ വിഷമ ഘട്ടത്തിൽ ആ പ്രാർത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വർഷത്തെ സിനിമാജീവിതത്തിനിടയിൽ എന്നെ ഇത് വരേ അദ്ദേഹം നേരിട്ട് ഫോണിൽ വിളിച്ചിട്ടില്ല.

ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ കൂടിയായ ഈസ്റ്റർ ദിനമായിരുന്ന ഇന്ന് വന്ന ആ കാളിലേ ശബ്ദത്തിലെ സ്നേഹം ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണ്. എനിക്കാശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയിൽ. നമ്മളതിജീവിക്കും.
#StaySafe #Breakthechain