മോഹൻലാലിന്റെ മരക്കാർ റിലീസിന് എത്തുന്നത് അപൂർവ്വ നേട്ടവുമായി; മലയാളം സിനിമക്ക് പുത്തൻ ആവേശം നൽകി മോഹൻലാൽ..!!

6793

ഒപ്പം എന്ന ഫാമിലി ത്രില്ലെർ ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കോമ്പിനേഷൻ ഒന്നിക്കുന്നത് ഒരു ചരിത്ര സിനിമയുമായി ആണ്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തുമ്പോൾ അതിനൊപ്പം തന്നെ നിരവധി അതിശയിപ്പിക്കുന്ന കാര്യങ്ങളും ചിത്രത്തിൽ ഉണ്ട്.

മോഹൻലാൽ കൂടാതെ മഞ്ജു വാര്യർ, തമിഴ് ആക്ഷൻ കിംഗ് അർജുൻ, പ്രഭു, ബോളിവുഡ് താരം സുനിൽ ഷെട്ടി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.

മലയാളം സിനിമയിലെ ഈ അടുത്ത കാലത്ത് എത്തുന്ന ഏറ്റവും വലിയ കാസ്റ്റിംഗ് ഉള്ള ചിത്രം കൂടിയാണ് മരക്കാർ. മലയാള സിനിമക്ക് മറ്റൊരു ചരിത്രം കൂടി ആകുന്ന മരക്കാർ, ആദ്യമായി ചൈനയിൽ റിലീസ് ചെയ്യുന്ന മലയാളം ചിത്രം കൂടി ആയിരിക്കും. ലോക വ്യാപകമായി 5000 തീയറ്ററിൽ 2020 മാർച്ച് 26 നു റിലീസ് ചെയ്യുമ്പോൾ, ഈ വർഷം ചൈനയിൽ റിലീസ് ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട 40 വിദേശ സിനിമകളിൽ ഒന്നാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് പറയുമ്പോൾ അതൊരു അതുല്യ നേട്ടം തന്നെയാണ്.

മികച്ചതിൽ മികച്ചത് മാത്രം തിരഞ്ഞെടുക്കുമ്പോൾ അതിൽ ഒരു ഭാഗമാകാൻ മലയാളം എന്ന ചെറിയ ഇന്ടസ്ട്രിക്ക് കഴിഞ്ഞു എങ്കിൽ മോഹൻലാൽ എന്ന നടനിൽ കൂടി മലയാളം സിനിമ ലോക സിനിമയുടെ നെറുകയിലേക്ക് വലിയൊരു കാലുവെപ്പ് തന്നെ എന്ന് വേണം പറയാൻ. കൂടാതെ മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രത്തിന്റെ ചൈനീസ് റീമേക്ക് ഇപ്പോൾ 1000 കോടി കടന്ന് ചൈനയിൽ മുന്നേറുകയാണ്.