കാത്തിരുന്ന ആഘോഷം ഇന്ന് തുടങ്ങും; മരക്കാറിന്റെ ടീസർ വരുന്നു..!!

577

മോഹൻലാൽ ആരാധകരുടെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. കാത്തിരുന്ന ആ സമ്മാനം ഇന്ന് വൈകിട്ട് 4 മണിക്ക് ആശിർവാദ് സിനിമാസിന്റെ പിറവിയുടെ 20 വർഷമാകുന്ന ദിനത്തിൽ തന്നെ ആരാധകർക്കായി നൽകുകയാണ്.

പ്രിയദർശനും അനിൽ ശശിയും ചേർന്ന് തിരക്കഥ എഴുതി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് വൈകിട്ട് 4 മണിക്കാണ് എത്തുന്നത്. മോഹൻലാലിനൊപ്പം ആക്ഷൻ കിംഗ് അർജുൻ, പ്രഭു, മഹാ നടി കീർത്തി സുരേഷ്, ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ, ബോളിവുഡ് താരം സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരും എത്തുന്നു.

First Teaser Of Marakkar – Arabikadalinte Simham Releasing Today At 4 PM..!!#MarakkarTeaser #Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas

Posted by Marakkar – Arabikadalinte Simham on Saturday, 25 January 2020