മരക്കാർ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ടീസർ എത്തി; കിടിലം ഡയലോഗ് പ്രസന്റേഷൻ നൽകി മോഹൻലാൽ..!!

617

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസർ എത്തി. നൂറുകോടി മുതൽമുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്ന പ്രണവ് മോഹൻലാലാണ്.

സുനില്‍ ഷെട്ടി മഞ്ജു വാരിയര്‍ കീര്‍ത്തി സുരേഷ് മധു കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന 25 ആം ചിത്രം ആണ് മരക്കാർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 95 ആം ചിത്രം കൂടിയാണ് മരക്കാർ.

ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും സി.ജെ. റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകൻ. തിരുവാണ് ഛായാഗ്രഹണം.