ഡ്രാമയുടെ ഫസ്റ്റ് ലുക്ക് നാളെ; ഇതുവരെ പരീക്ഷിക്കാത്ത പ്രമേയം..!!

2917

മോഹൻലാൽ രഞ്ജിത് കൂട്ടുകെട്ട് ലോഹം എന്ന ചിത്രത്തിനു ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ചിത്രത്തിന് ഇതുവരെ കാണാത്ത പ്രമേയം ആണെന്ന് നടൻ ബിജു സന്തോഷ് പറയുന്നു. മലയാളത്തിൽ ഇന്നുവരെ പരീക്ഷിക്കാത്ത പ്രമേയം, മോഹൻലാൽ രഞ്ജിത് കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ കോമഡി ചിത്രം തുടങ്ങിയ പ്രത്യേകതകൾ ഡ്രാമക്കുണ്ടു.

നടൻ ബിജു സന്തോഷ് ഡ്രാമയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ;

“മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു പ്രമേയമാണ് ഡ്രാമയിലേത്. ചിത്രം ഒരു കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. മലയാളികൾ കാണാൻ ആഗ്രഹിച്ചിരുന്ന ആ പഴയ ലാലേട്ടനെ ഡ്രാമയിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും. ചിത്രത്തിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രവും വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ” അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ മോഹൻലാൽ തന്റെ ഒഫിഷ്യൽ പേജിലൂടെ നാളെ രാവിലെ 10 മണിക്ക് റിലീസ് ചെയ്യും

U.K ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മോഹൻലാൽ രാജശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആശ ശരത് മോഹൻലാലിന്റെ ഭാര്യയായ രേഖ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സിദ്ദിഖ്, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, അരുന്ധതി നാഗ്,കനിഹ ശ്യാമപ്രസാദ്, സുബി സുരേഷ്, ജോണി ആന്റണി,ശാലിൻ സോയ, ടിനി ടോം എന്നീ വമ്പൻ താരനിരയ്‌ക്കൊപ്പം മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ലിലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണ ചിത്ര ഗുഡ് ലൈന്‍സ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ പിഎന്‍കെ നാസര്‍,സുബൈര്‍ എന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ‘ഡ്രാമ’ നവംബർ – 1 കേരളപ്പിറവി ദിനത്തിൽ തീയേറ്ററുകളിലെത്തും.

കായംകുളം കൊച്ചുണ്ണിയാണ് മോഹന്ലാലിന്റെതായി ഇനി റിലീസ് ചെയ്യുന്ന ചിത്രം, നിവിൻ പോളി നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. കൂടാതെ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ആണ് മോഹൻലാൽ നായകനായി ഈ വർഷം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം.