ജാക്കിചാനും മോഹൻലാലും ചേർന്നുള്ള നായർസാൻ വരുമോ; വെളിപ്പെടുത്തലുമായി സംവിധായകൻ..!!

658

വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കുകയും തുടർന്ന് കൂടുതൽ മുന്നോട് പോകാതെ ഇരിക്കുകയും ചെയ്ത ചിത്രമാണ് നായർസാൻ. ചിത്രത്തിൽ ഹോളിവുഡ് താരം ജാക്കിചാനും ഒപ്പം ഇന്ത്യൻ സിനിമയുടെ അഭിമാന താരമായ മോഹൻലാലും ഒന്നിക്കുന്നു എന്നായിരുന്നു വാർത്ത.

എന്നാൽ പിന്നീട് ആ ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിൽ കൂടിയും വീണ്ടും മോഹൻലാൽ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി തുടങ്ങിയത്തോടെയാണ് വീണ്ടും ആ വാർത്തക്ക് പ്രശസ്തി വന്നുകൊണ്ടിരിക്കുന്നത്. മോഹൻലാൽ നായകമായി ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യുകയും 1000 കോടി നേടുകയും ചെയ്തു.

തുടർന്ന് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ചൈനയിലും മൊഴി മാറി റിലീസ് ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ ആണ് വീണ്ടും നായർസാൻ വാർത്തകളിൽ ഇടം പിടിക്കുന്നത്. വർഷങ്ങൾക്ക് മുന്നേ കേട്ട് തുടങ്ങിയ ഈ വാർത്ത വീണ്ടും തലപൊക്കുമ്പോൾ സത്യാവസ്ഥ പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആൽബർട്ട് ആന്റണി.

കണ്ണേ മടങ്ങുക എന്ന ഒറ്റ സിനിമ കൊണ്ട് സംസ്ഥാന അവാർഡ് നേടിയ ആൾ ആണ് ആൽബർട്ട് ആന്റണി. എന്നാൽ ഈ സിനിമയെ കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ എല്ലാം വ്യാജമാണ്, സിനിമ ഇല്ല എന്നും സംവിധായകൻ ആൽബർട്ട് ആന്റണി പറയുന്നു. 2008 ൽ ആണ് ഈ ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനം ഉണ്ടാകുന്നത്.

സ്വാതന്ത്ര്യ സമര സേനാനി അയ്യപ്പൻ പിള്ള മാധവൻ നായരുടെ കഥയാണ് നായർസാൻ. ജപ്പാനിൽ ഇരുന്നുകൊണ്ട് ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ആൾ ആണ് അയ്യപ്പൻ. മോഹൻലാൽ ആണ് നായർസാൻ ആയി എത്തുമെന്ന വാർത്തകൾ ആയിരുന്നു ആദ്യം മുതലേ പ്രചരിച്ചിരുന്നത്.